സ്ത്രീകളില്‍ വിളര്‍ച്ചയും പുരുഷന്‍മാരില്‍ പ്രമേഹവും കൂടുന്നു

സ്ത്രീകളില്‍ വിളര്‍ച്ചയും പുരുഷന്‍മാരില്‍ പ്രമേഹവും കൂടുന്നു

ലിവര്‍ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഏറെയും പുരുഷന്‍മാരില്‍. 65ന് മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ കിഡ്‌നി രോഗങ്ങള്‍ കൂടുന്നു

ജീവിതശൈലികളില്‍ ദ്രുതഗതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്ത്രീകളിലും പുരുഷന്‍മാരിലും അനാരോഗ്യകരമായ അവസ്ഥ സൃഷ്ടിക്കുന്നതായി പഠനം. ഇന്ത്യയില്‍ ഏകദേശം നാല്‍പ്പത് ശതമാനത്തോളം സ്ത്രീകളില്‍ രക്തക്കുറവ് മൂലമുളള വിളര്‍ച്ച (Aneamia) ബാധിച്ചിട്ടുണ്ടെന്നും 20 ശതമാനം പുരുഷന്‍മാര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ അസാധാരണമാം വിധം വൃതിയാനങ്ങള്‍ കണ്ടെത്തിയതായും സര്‍വേ വെളിപ്പെടുത്തുന്നു. ശരിയായ തോതിലുള്ള ആരോഗ്യ പരിശോധനകളുടെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് എസ്ആര്‍എല്‍ ലോജിസ്റ്റിക്‌സ് നടത്തിയ ആരോഗ്യ സര്‍വേയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

പഠനത്തിന്റെ അടിസ്ഥാനത്തില്‍ 80 ശതമാനം ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത ഏറെയുള്ളത് സ്ത്രീകളിലാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. പുരുഷന്‍മാരിലും വിറ്റാമിന്‍ ഡിയുടെ കുറവു മൂലമുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും ഒട്ടും പിന്നിലല്ല. ശരീരത്തിലെ മൊത്തത്തിലുള്ള കൊളസ്‌ട്രോളിന്റെ അളവ് പരിശോധിച്ചാല്‍ സ്ത്രീകളിലാണ് ഇതിന്റെ തോത് കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ എല്‍ഡിഎല്‍, എച്ച്ഡിഎല്‍, ട്രൈഗ്ലിസറൈഡ് ലെവല്‍ എന്നിവ കൂടുതലായുള്ളത് പുരുഷന്‍മാരിലാണ്.
ശരീരത്തില്‍ രക്തത്തിന്റെ കുറവുമുലമുണ്ടാകുന്ന വിളര്‍ച്ച 38ശതമാനം സ്ത്രീകളില്‍ രേഖപ്പെടുത്തുമ്പോള്‍ പുരുഷന്‍മാരില്‍ ഇത് 16 ശതമാനം മാത്രമാണ്. 61 വയസു മുതല്‍ പ്രായമുള്ള സ്ത്രീകളിലാണ് വിളര്‍ച്ച ഏറ്റവും കൂടുതല്‍ പ്രകടമായിരിക്കുന്നത്. 20 ശതമാനം ആളുകള്‍ക്ക് നിലവില്‍ പ്രമേഹമോ പ്രമേഹ സാധ്യതയോ നിര്‍ണയിക്കപ്പെടുന്നതായും സര്‍വേ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

33. 28 ശതമാനം പുരുഷന്‍മാരില്‍ വിറ്റാമിന്‍ ബി12 ന്റെ തോതിലുള്ള വ്യതിയാനങ്ങള്‍ കണ്ടെത്തിയപ്പോള്‍ സ്ത്രീകളില്‍ ഇതിന്റെ തോത് 27.85 ശതമാനമാണ്. 2015- 17 കാലയളവില്‍ മൂന്നു ലക്ഷത്തോളം സ്ത്രീ പുരുഷന്‍മാരില്‍ നടന്ന പാന്‍- ഇന്ത്യ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുതിയ ഡാറ്റാ തയാറാക്കിയിരിക്കുന്നത്

പുരുഷന്‍മാരില്‍ ഇതിന്റെ തോത് 20.82 ശതമാനം ആകുമ്പോള്‍ സ്ത്രീകളില്‍ ഇത് 17.36 ശതമാനമാണ്. കൃത്യതയാര്‍ന്ന ആരോഗ്യ ചെക്കപ്പുകളിലൂടെ രോഗം മുന്‍കൂട്ടി അറിയാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും വഴിയൊരുക്കുമെന്നും ഡയബെറ്റിക് സേവനങ്ങളുടെ വര്‍ധിച്ചു വരുന്ന ആവശ്യകതയാണ് പുതിയ ഗവേഷണഫലത്തിലൂടെ മനസിലാക്കാന്‍ കഴിയുന്നതെന്നും എസ്ആര്‍എല്‍ ഡയഗനോസ്റ്റിക്‌സിലെ റിസര്‍ച്ച് ആന്‍ഡ് ഡെപലപ്പമെന്റ് വിഭാഗം ഉപദേശകന്‍ ബി ആര്‍ ദാസ് പറഞ്ഞു. മെഡിക്കല്‍ സയന്‍സിലെ ആധുനിക സാങ്കേതിക വിദ്യകള്‍ വഴി ഭൂരിഭാഗം രോഗങ്ങളും കൃത്യമായ ചികില്‍സാരീതിയിലൂടെ പരിഹരിക്കാനാകുമെന്നും തുടക്കത്തിലേയുള്ള രോഗനിര്‍ണയം ഇതിനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലിവര്‍ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പുരുഷന്‍മാരിലാണ്. എന്നാല്‍ മുതിര്‍ന്ന സ്ത്രീകളില്‍, പ്രത്യേകിച്ചും 65ന് മുകളില്‍ പ്രായമുള്ളവരില്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായിരിക്കുന്നു. 33. 28 ശതമാനം പുരുഷന്‍മാരില്‍ വിറ്റാമിന്‍ ബി12 ന്റെ തോതിലുള്ള വ്യതിയാനങ്ങള്‍ കണ്ടെത്തിയപ്പോള്‍ സ്ത്രീകളില്‍ ഇതിന്റെ തോത് 27.85 ശതമാനമാണ്. 2015- 17 കാലയളവില്‍ മൂന്നു ലക്ഷത്തോളം സ്ത്രീ പുരുഷന്‍മാരില്‍ നടന്ന പാന്‍- ഇന്ത്യ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുതിയ ഡാറ്റാ തയാറാക്കിയിരിക്കുന്നത്.

Comments

comments

Categories: FK Special, Health, Slider