പരിസ്ഥിതി സൗഹാര്‍ദ പേപ്പര്‍ ബാഗുകളുമായി ഗ്രീന്‍ബഗ്

പരിസ്ഥിതി സൗഹാര്‍ദ പേപ്പര്‍ ബാഗുകളുമായി ഗ്രീന്‍ബഗ്

ഖര-ദ്രവ്യ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ഡസ്റ്റ്ബിന്നിലേക്ക് പരിസ്ഥിതി സൗഹാര്‍ദ പേപ്പര്‍ ബാഗുകള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഗ്രീന്‍ബഗ്. ബെംഗളൂരുവിലെ പാവപ്പെട്ട സ്ത്രീകള്‍ക്കൊപ്പം പുനരധിവാസ കേന്ദ്രങ്ങളിലും വിവിധ ട്രെസ്റ്റുകളിലെ ശാരീരിക വൈകല്യമുള്ള സ്ത്രീകളെയും ജോലിക്കാരാക്കി ഒരു സ്ഥിര വരുമാനം ലഭ്യമാക്കാനും ഇവര്‍ സഹായിക്കുന്നു

പരിസ്ഥിതിക്ക് മുതല്‍ക്കൂട്ടാകുന്ന സാമൂഹ്യ സംരംഭങ്ങള്‍ ഏറെയുണ്ടിവിടെ. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സ്റ്റാര്‍ട്ടപ്പാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ബഗ്. വീടുകളിലും ഓഫീസുകളിലും കടകളിലുമെല്ലാം കാണുന്ന മാലിന്യം നിക്ഷേപിക്കുന്ന ഡസ്റ്റ് ബിന്നുകളിലെ പ്ലാസ്റ്റിക് കവറുകള്‍ക്കു പകരം പേപ്പര്‍ ലൈനറുകള്‍ വിപണിയിലെത്തിച്ചാണ് ഈ സംരംഭം ശ്രദ്ധേയമാകുന്നത്.

ജ്യോതി പ്രഹാദ്‌സിംഗും ഭര്‍ത്താവ് അരുണ്‍ ബാലചന്ദ്രനും ചേര്‍ന്ന് 2015ലാണ് ഗ്രീന്‍ബഗിന് തുടക്കമിട്ടത്. എംബിഎ ബിരുദധാരിയായ ജ്യോതി കഴിഞ്ഞ 20 വര്‍ഷമായി സ്റ്റാര്‍ട്ടപ്പ്, എംഎന്‍സികളില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയാണ്. ഐഐഎമ്മില്‍ നിന്നും എംബിഎ ബിരുദം നേടിയ അരുണ്‍ എന്‍ജിനീയറാണ്.

പരിസ്ഥിതി സൗഹാര്‍ദപരമായി മാലിന്യ നിര്‍മാര്‍ജനം

പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് അറിവുള്ളവരാണ് നമ്മള്‍ എല്ലാവരും. അത് ഭൂമിയിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എത്രതന്നെ കണ്ടറിഞ്ഞ് പഠിച്ചാലും ദൈനംദിന ജീവിതത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആളുകളുടെ ഭാഗത്തുനിന്നും കാര്യമായി ഉണ്ടാകാറില്ല. ആവശ്യങ്ങള്‍ പോയിട്ട് അനാവശ്യത്തിനു പോലും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വാങ്ങികൂട്ടുന്നവരുടെ എണ്ണവും കൂടുതലാണ്. ബോധപൂര്‍വമല്ലെങ്കിലും ദൈനംദിന ജീവിതത്തില്‍ നാം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഭൂമിയെ നാം എത്രത്തോളം പ്ലാസ്റ്റിക്കിനാല്‍ മലീമസമാക്കുന്നുവെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഈ വിഷയത്തില്‍ കുറ്റബോധം തോന്നുന്നവര്‍ക്ക് ശരിയായ ഉത്തരം നല്‍കിയാണ് ഗ്രീന്‍ബഗിന്റെ പ്രവര്‍ത്തനം.

പേപ്പര്‍ കവറുകള്‍ തയാറാക്കാന്‍ ഫെവിക്കോളിന് പകരം മൈദയാണ് ഇവര്‍ ഉപയോഗിക്കുന്നത്. പേപ്പര്‍ കവറുകളുടെ കാഠിന്യം കൂട്ടുന്നതിനായി കയര്‍ നാരുകളും ചേര്‍ത്തു നിര്‍മിക്കുന്ന ഈ ഉല്‍പ്പന്നം ഉപയോഗശേഷം വളരെപെട്ടെന്ന് പ്രകൃതിയില്‍ അഴുകിച്ചേരാന്‍ ഇടയാകും. വര്‍ഷങ്ങളോളം പ്രകൃതിയില്‍ അതേ പടി നിലനില്‍ക്കുന്ന പ്ലാസ്റ്റിക്കിനേക്കാള്‍ എന്തുകൊണ്ടും ഫലപ്രദമായ ഒന്നാണ് ഗ്രീന്‍ബഗിലെ പേപ്പര്‍ ലൈനറുകള്‍.

മാലിന്യ നിര്‍മാര്‍ജനത്തിന്റെ ആദ്യപടി അടുക്കളയില്‍ നിന്ന് തന്നെ തുടങ്ങണമെന്നാണ് ജ്യോതിയുടെ അഭിപ്രായം. മാലിന്യങ്ങള്‍ തരം തിരിച്ച് നല്‍കുകയും നിര്‍ദിഷ്ട അളവിലെ പ്ലാസ്റ്റിക് കവറുകള്‍ നിരോധിക്കുകയും ചെയ്ത കാലയളവിലാണ് ഈ സാഹചര്യത്തെ മറികടക്കാനായി അരുണ്‍ ഡസ്റ്റ്ബിന്‍ ലൈനറുകള്‍ പേപ്പറില്‍ തയാറാക്കിയത്. എന്നാല്‍ നനവുള്ള മാലിന്യങ്ങള്‍ വീണ്ടും അവിടെ വില്ലനായി. തുടര്‍ന്ന് നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഇന്ന് നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ഗ്രീന്‍ബഗ് എന്ന സംരംഭത്തിന് തുടക്കമിട്ടത്. പേപ്പര്‍ കവറുകള്‍ തയാറാക്കാന്‍ ഫെവിക്കോളിന് പകരം മൈദയാണ് ഇവര്‍ ഉപയോഗിക്കുന്നത്. പേപ്പര്‍ കവറുകളുടെ കാഠിന്യം കൂട്ടുന്നതിനായി കയര്‍ നാരുകളും ചേര്‍ത്തു നിര്‍മിക്കുന്ന ഈ ഉല്‍പ്പന്നം ഉപയോഗശേഷം വളരെപെട്ടെന്ന് പ്രകൃതിയില്‍ അഴുകിച്ചേരാന്‍ ഇടയാകും. വര്‍ഷങ്ങളോളം പ്രകൃതിയില്‍ അതേ പടി നിലനില്‍ക്കുന്ന പ്ലാസ്റ്റിക്കിനേക്കാള്‍ എന്തുകൊണ്ടും ഫലപ്രദമായ ഒന്നാണ് ഗ്രീന്‍ബഗിലെ പേപ്പര്‍ ലൈനറുകള്‍.

ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് അരുണും ജ്യോതിയും പേപ്പര്‍ ഡസ്റ്റ്ബിന്‍ ലൈനറുകള്‍ നിര്‍മിച്ചതെങ്കിലും വളരെ പെട്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഇത് ഏറ്റെടുക്കുകയായിരുന്നു. തികച്ചും പോസിറ്റീവ് സമീപനമാണ് കേട്ടറിഞ്ഞവര്‍ ഇതിനോട് സ്വീകരിച്ചത്, ഒരു സംരംഭം എന്ന രീതിയില്‍ ഗ്രീന്‍ബഗിനെ പടുത്തുയര്‍ത്താന്‍ ഈ സംരംഭകര്‍ക്ക് കരുത്തേകിയ വിഷയവും അതുതന്നെ.

പാവപ്പെട്ട സ്ത്രീകള്‍ക്കൊരു കൈത്താങ്ങ്

അരുണിനും ജ്യോതിക്കും വീട്ടിലിരുന്ന് പേപ്പര്‍ കവര്‍ നിര്‍മാണത്തിനായി സമയം ചെലവഴിക്കാനുള്ള ബുദ്ധിമുട്ടുകള്‍ മുന്‍നിര്‍ത്തിയാണ് ആന്ധ്രാപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മറ്റ് വരുമാനമാര്‍ഗങ്ങളില്ലാത്തെ പാവപ്പെട്ട സ്ത്രീകളെ ഇവയുടെ നിര്‍മാണം ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ അവരുടെ വീടുകൡല പുരുഷന്‍മാരുടെ പിന്തുണ പ്രതീക്ഷച്ചപോലെ ലഭിക്കാതെ വന്നതിനാല്‍ ഈ വഴി ഉപേക്ഷിക്കപ്പെട്ടു. പിന്നീട് ബെംഗളൂരില്‍ തന്നെയുള്ള സ്ത്രീ തൊഴിലാളികളെ ഈ ജോലിക്കായി കണ്ടെത്തുകയായിരുന്നു. വൈറ്റ്ഫീല്‍ഡ്, സര്‍ജാപൂര്‍, കനക്പുര വില്ലേജ്, കോറമംഗല, ജയനഗര്‍ എന്നിവിടങ്ങളിലുള്ള സ്ത്രീകളാണ് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നത്. തെരഞ്ഞെടുത്ത സ്ത്രീകള്‍ക്ക് മികച്ച പരിശീലനം നല്‍കി അവര്‍ക്കൊരു സ്ഥിരവരുമാനം ലഭ്യമാക്കാനും ഗ്രീന്‍ബഗിനു കഴിയുന്നു. ഗ്രീന്‍ബഗിലെ പേപ്പര്‍ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് എത്ര സമയം ജോലി ചെയ്യണമെന്നത് അടക്കം എത്ര കവറുകള്‍ നിര്‍മിക്കണമെന്നും സ്വയം തീരുമാനിക്കാം. അതിനുള്ള സ്വാതന്ത്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അതുകൂടാതെ അവര്‍ ഒറ്റയ്ക്ക് ജോലി ചെയ്യണോ അതോ മറ്റു സ്ത്രീകളുമായി സംഘം ചേര്‍ന്ന് ചെയ്യണോ എന്നതിലും തീരുമാനം അവര്‍ക്കു തന്നെയെടുക്കാം- ജ്യോതി പറയുന്നു. ഏകദേശം മുപ്പതോളം സ്ത്രീകളാണ് നിലവില്‍ ഗ്രീന്‍ബഗില്‍ ജോലി ചെയ്യുന്നത്.

എപിഎസ്എ, ശാരീരിക വൈകല്യമുള്ളവര്‍ക്കായുള്ള സാമര്‍ത്തനം ട്രസ്റ്റ്, ജീവോദയ റീഹാബിലിറ്റേഷന്‍ സെന്റര്‍, സ്വാഭിമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവിടങ്ങളിലെ സ്ത്രീകളും ഗ്രീന്‍ബഗിന്റെ ജോലിക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുമാത്രമല്ല, ശരിയായ രീതിയിലുള്ള വനിതാ ശാക്തീകരണത്തിനും അടിസ്ഥാനമിട്ടുകൊണ്ടാണ് ഗ്രീന്‍ബഗ് ഒരു മികച്ച സാമൂഹ്യ സംരംഭമായി മാറുന്നത്.

ചുരുങ്ങിയ കാലത്തില്‍ ഉന്നതശ്രേണിയിലേക്ക്

ഐഐഎം-ബിയുടെ സഹകരണത്തോടെ ഗോള്‍ഡ്മാന്‍ സാച്ചസ് സ്‌പോണ്‍സര്‍ ചെയ്ത വുമണ്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗ്രീന്‍ബഗിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചത്. 1700 അപേക്ഷകരെ മറികടന്നാണ് ഗ്രീന്‍ബഗ് അന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഒരിക്കല്‍ ഐഐഎമ്മില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ടാല്‍, പിന്നീട് ഇതൊരു ഹോബിയായി കാണാന്‍ കഴിയില്ല. അന്നുവരെ ഒരു ഫേസ്ബുക്ക് പേജിലൂടെ ഓണ്‍ലൈന്‍ സാന്നിധ്യമറിച്ചിരുന്ന ഞങ്ങള്‍ അതോടെ സാമൂഹിക തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. അത് ഈ സംരംഭത്തെ സംബന്ധിച്ചു വലിയ വഴിത്തിരിവായിരുന്നു- ജ്യോതി പറയുന്നു.

പേപ്പര്‍ബാഗിന്റെ വിലയുടെ അറുപത് ശതമാനവും ജോലി ചെയ്യുന്നവരിലേക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ റീട്ടെയ്ല്‍ മാര്‍ജിനുകളും ഓഫ്‌ലൈന്‍ സ്റ്റോറുകളും ഇവരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ വിമുഖത കാണിക്കുകയാണ്. 50 പൈസയ്ക്ക് പ്ലാസ്റ്റിക് ബാഗുകള്‍ വിപണിയില്‍ ലഭ്യമാകുമ്പോള്‍ അഞ്ച് മുതല്‍ ആറ് രൂപ വരെ വിലയുള്ള ഗ്രീന്‍ബഗ് ബാഗുകള്‍ വാങ്ങുന്നതില്‍ നിന്നും ഉപഭോക്താക്കള്‍ അകന്നുപോകാനിടയാകുന്നു. ഹോള്‍സെയ്ല്‍ വിപണിയില്‍ 15 ശതമാനത്തില്‍ കൂടുതല്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ കഴിയില്ലെന്നും ജ്യോതി തറപ്പിച്ച് പറയുന്നു. ”ഐഐഎം-ബിയുടെ ഇന്‍ക്യുബേഷനിലൂടെ വിപണിയില്‍ എങ്ങനെ മുന്നോട്ടു പോകണമെന്ന് പഠിക്കാന്‍ കഴിഞ്ഞു. സാധാരണഗതിയിലുള്ള എഫ്എംസിജികള്‍ക്ക് പകരം ഓര്‍ഗാനിക് സ്‌റ്റോറുകള്‍ വഴി ഗ്രീന്‍ബഗ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വിറ്റഴിക്കാനായിരുന്നു തീരുമാനം. സംരംഭം തുടങ്ങി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഈ-കൊമേഴ്‌സ് വിപണിയിലെ ഭീമന്‍മാരായ ആമസോണ്‍ വഴി 75 ബാഗുകള്‍ 400 രൂപയ്ക്ക് എന്ന പാക്കേജില്‍ വിറ്റഴിക്കാന്‍ ആരംഭിച്ചു”, ജ്യോതി പറയുന്നു.

2017 സാമ്പത്തികവര്‍ഷത്തില്‍ 1.3 ലക്ഷം രൂപയുടെ വരുമാനം നേടിയ കമ്പനി ഈ വര്‍ഷം അത് ഇരട്ടിയാക്കാനാണ് പദ്ധതിടുന്നത്. 2019 സാമ്പത്തികവര്‍ഷം 5ലക്ഷം രൂപ വരുമാനം ഗ്രീന്‍ബഗ് ലക്ഷ്യമിടുന്നു. പ്രതിമാസം 15000നും 20000നും ഇടയ്ക്ക് ബാഗുകള്‍ വില്‍ക്കപ്പെടുന്നതായി കമ്പനി അവകാശപ്പെടുന്നു

സംരംഭക മേഖലയിലേക്ക്

ഗ്രീന്‍ബഗിന്റെ സാന്നിധ്യം വിപണിയില്‍ ശ്രദ്ധേയമായതോടെ ദമ്പതികളിലൊരാള്‍ ബിസിനസിലേക്ക് മുഴുവന്‍ സമയവും ഇറങ്ങിത്തിരിച്ചേ മതിയാകൂ എന്ന സാഹചര്യമുണ്ടായി. അതോടെ ജോലി ഉപേക്ഷിച്ച് ജ്യോതി പൂര്‍ണമായും ബിസിനസിലേക്കു ശ്രദ്ധ പതിപ്പിച്ചു. അരുണിന്റെ സഹോദരി ശ്രീലത മേനോന്‍ ഗ്രീന്‍ബഗിന്റെ ഡിസൈനിംഗ്, പരിശീലക പരിപാടികളില്‍ ജ്യോതിയെ സഹായിച്ചുവരുന്നു.

ഉപഭോക്തൃ ശൃംഖല വ്യാപിക്കുന്നു

ബെംഗളൂരിലെ തെരഞ്ഞെടുക്കപ്പെട്ട ഓര്‍ഗാനിക് സ്‌റ്റോറുകളില്‍ ഗ്രീന്‍ബഗ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഗ്രീന്‍ബഗിന്റെ വെബ്‌സൈറ്റ് വഴിയും വില്‍പ്പന നടത്തുന്നുണ്ട്. 2017 ഡിസംബര്‍ മുതലാണ് അമസോണ്‍ സഹേലി പ്ലാറ്റ്‌ഫോമില്‍ ഇവയുടെ വില്‍പ്പന ആരംഭിച്ചത്. നിലവില്‍ ബെംഗളൂരുവിന് പുറമെ മധുര, ഊട്ടി, സേലം, കാഞ്ചീപുരം, ആഗ്ര, ഭോപ്പാല്‍, തിരുവനന്തപുരം, വാസ്‌ഗോഡഗാമ, ജമ്മു, എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 25 ഓളം സ്ഥലങ്ങളില്‍ ഗ്രീന്‍ബഗിന്റെ പേപ്പര്‍ ലൈനറുകല്‍ ലഭിക്കുന്നു.

പ്രതിമാസം 15000നും 20000നും ഇടയ്ക്ക് ബാഗുകള്‍ വില്‍ക്കപ്പെടുന്നതായി ജ്യോതി അവകാശപ്പെടുന്നുണ്ട്. ഇതില്‍ പകുതിയിലേറെയും അമസോണ്‍ വഴിയാണ് വില്‍പ്പന. 2017 സാമ്പത്തികവര്‍ഷത്തില്‍ 1.3 ലക്ഷം രൂപയുടെ വരുമാനം നേടിയ കമ്പനി ഈ വര്‍ഷം അത് ഇരട്ടിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2019 സാമ്പത്തികവര്‍ഷം 5ലക്ഷം രൂപ വരുമാനം ലക്ഷ്യമിടുന്നതായും ജ്യോതി പറയുന്നു.

Comments

comments