ഓഹരി സൂചിക നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

ഓഹരി സൂചിക നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി സൂചിക നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 161.57 പോയിന്റ് ഉയര്‍ന്ന് 33,788.54ലും നിഫ്റ്റി 47.80 പോയിന്റ് ഉയര്‍ന്ന് 10,179.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 65 പോയിന്റ് നേട്ടവും രേഖപ്പെടുത്തി. ഹിന്‍ഡാല്‍കോ, ഐടിസി, ആക്‌സിസ് ബാങ്ക്, എഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി സുസുക്കി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോപ്പ്, വിപ്രോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലും ക്ലോസ് ചെയ്തു.

Comments

comments

Categories: Business & Economy