ഷൂ ഫാക്ടറിയില്‍ തീപിടുത്തം; നാല് മരണം

ഷൂ ഫാക്ടറിയില്‍ തീപിടുത്തം; നാല് മരണം

ന്യൂഡല്‍ഹി: ഇന്ന് രാവിലെ ഡല്‍ഹിയിലെ സുല്‍ത്താന്‍ പൂരിയിലെ ഷൂ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ഗാന്ധി സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ആറ് മണിയോടെ ലഭിച്ച അറിയിപ്പിനെ തുടര്‍ന്ന് 15 യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തൊഴിലാളികളാണ് മരണപ്പെട്ടിരിക്കുന്നത്. തീ പടരുന്ന സമയത്ത് ഇരുപതോളം തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നു.

Comments

comments

Categories: FK News

Related Articles