അല്‍ മര്‍മൂം കണ്‍സര്‍വേഷന്‍ റിസര്‍വിനെ പിന്തുണയ്ക്കാന്‍ ദുബായ് ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി

അല്‍ മര്‍മൂം കണ്‍സര്‍വേഷന്‍ റിസര്‍വിനെ പിന്തുണയ്ക്കാന്‍ ദുബായ് ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി

യുഎഇയിലെ ഏറ്റവും വലിയ എന്‍വിയോണ്‍മെന്റല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി അല്‍ മര്‍മൂമിനെ മാറ്റാനാണ് സര്‍ക്കാരിന്റെ പദ്ധതി

ദുബായ്: അല്‍ മര്‍മൂം കണ്‍സര്‍വേഷന്‍ റിസര്‍വിന്റെ വികസനത്തിന് പിന്തുണ നല്‍കാനുള്ള തങ്ങളുടെ പദ്ധതികള്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി പ്രഖ്യാപിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ലോഞ്ച് ചെയ്ത പദ്ധതിയാണിത്. യുഎഇയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് സങ്കേതമാക്കി ഇതിനെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ദശലക്ഷക്കണക്കിന് സന്ദര്‍ശകരെയാണ് പാര്‍ക്കിക്കേ് ദിവസും പ്രതീക്ഷിക്കുന്നത്. അതിവിശിഷ്ടവും മറ്റെവിടെയും കാണാത്തതുമായ സസ്യയിനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ആവാസ വ്യവസ്ഥയൊരുക്കുന്നതാണ് അല്‍ മര്‍മൂം റിസര്‍വ്.

ഹരിതോര്‍ജ്ജത്തിന്റെ ബലത്തില്‍ പദ്ധതിക്ക് വൈദ്യുതി ലഭ്യമാക്കുകയാണ് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ ലക്ഷ്യം. സുസ്ഥിര വികസനമെന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായാണ് റിസര്‍വ് എന്നതിനാല്‍ തന്നെ മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കില്‍ നിന്നായിരിക്കും വൈദ്യുതി ലഭ്യമാക്കുക.

ഒമ്പത് സര്‍ക്കാര്‍ സംഘടനകള്‍ ചേര്‍ന്ന് 20 പദ്ധതികളാണ് ഈ റിസര്‍വില്‍ നടപ്പാക്കുന്നത്. ഹരിതോര്‍ജ്ജത്തിന്റെ ബലത്തില്‍ പദ്ധതിക്ക് വൈദ്യുതി ലഭ്യമാക്കുകയാണ് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ ലക്ഷ്യം. സുസ്ഥിര വികസനമെന്ന സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായാണ് റിസര്‍വ് എന്നതിനാല്‍ തന്നെ മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കില്‍ നിന്നായിരിക്കും വൈദ്യുതി ലഭ്യമാക്കുക.

അതേസമയം റിസര്‍വിന്റെ മേല്‍ക്കൂരകള്‍ക്ക് മേല്‍ സോളാര്‍ പാനലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വൈദ്യുതി ഉല്‍പ്പാദനത്തിനുള്ള ശ്രമങ്ങളുമുണ്ടാകും. ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളും റിസര്‍വ് കോംപ്ലക്‌സിലുണ്ടാകും.

Comments

comments

Categories: Arabia