പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ?

പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടോ?

പുകവലി തുടങ്ങി പോയവര്‍ക്ക് അത് എത്രത്തോളം ശരീരത്തിന് ദോഷമാണെന്ന് അറിഞ്ഞിട്ടും അത് നിര്‍ത്താന്‍ കഴിയാത്ത ഒരു അവസ്ഥ പലപ്പോഴും കാണാറുണ്ട്. അത് നിര്‍ത്താനുള്ള പല പരീക്ഷണങ്ങളും പലരും നടത്താറുമുണ്ട്. നിര്‍ത്താനുള്ള പല വഴികളും ആളുകള്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ ഒരു മരുന്നൊന്നും കണ്ടെത്താന്‍ ആയിട്ടില്ല. പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയബറ്റിസ് 2 ന്റെ മരുന്നുകള്‍ ഉപയോഗിക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. പുകവലി ശീലം ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും പ്രമേഹത്തിനുപയോഗിക്കുന്ന ഒരുതരം മരുന്ന് ഇതിനു സഹായിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍ പ്രകാരം പുകവലി പ്രതിവര്‍ഷം അറുപത് ലക്ഷം പേരെ കൊല്ലുന്നുണ്ട്. അനുദിനം അതിന്റെ എണ്ണം വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. പ്രമേഹ മരുന്ന് കഴിക്കുന്നതിലൂടെ ശരീരത്തില്‍ നിക്കോട്ടിനെ ഉത്തേജിപ്പിക്കുന്നതിന്റെ അളവ് കുറയുന്നു. എ എം പി പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീന്‍ കൈനസ് എന്ന എന്‍സൈം ശരീരത്തില്‍ സജീവമാകുന്നതോടെ നിക്കോട്ടിന്റെ ഉപയോഗം അടിച്ചമര്‍ത്തപ്പെടുന്നു.

Comments

comments

Categories: Health