ഹര്‍ത്താല്‍ ആരംഭിച്ചു; ചിലയിടങ്ങളില്‍ റോഡ് ഉപരോധം തുടരുന്നു

ഹര്‍ത്താല്‍ ആരംഭിച്ചു; ചിലയിടങ്ങളില്‍ റോഡ് ഉപരോധം തുടരുന്നു

കോട്ടയം: ദളിത് ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് തുടരുന്നു. രാവിലെ ആറു മതുല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ആലപ്പുഴയിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമം നടത്തി. തൃശ്ശൂരിലും കൊല്ലത്തും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ആലപ്പുഴയില്‍ ബസ് തടഞ്ഞ സമരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

ഉത്തരേന്ത്യയില്‍ ഭാരത് ബന്ദില്‍ പങ്കെടുത്ത ദളിതരെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലില്‍, അതിക്രമവും പൊതുമുതല്‍ നശീകരണവും തടയുന്നതിനു വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് എംഡി ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന് പുറമെ സ്വകാര്യ ബസുകളും നിരത്തിലിറക്കുമെന്നും അറിയിച്ചു. ഇന്ന് നഗരപെര്‍മിറ്റുകള്‍ക്ക് പുറമെ മറ്റ് ബസുകളില്‍ ചിലത് മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന മുന്നറിയിപ്പോടെയാണ് ഗീതാനന്ദന്‍ പ്രതികരിച്ചത്. തുടര്‍ന്ന് എല്ലാവരും ഹര്‍ത്താലിനോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

Comments

comments

Categories: FK News