ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെന്നിത്തല

ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെന്നിത്തല

തിരുവനന്തപുരം: ദൡത് സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനരോക്ഷം ആളിക്കത്തുകയാണെന്നും സമരത്തെ അടിച്ചമര്‍ത്താനാണ് ഇരു സര്‍ക്കാരുകളും ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി നിരവധി നിയമ സംരക്ഷണങ്ങള്‍ ഉണ്ടായിട്ട് കൂടി അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ നിയമങ്ങള്‍ ഇല്ലാതാക്കിയാല്‍ അതിന്റെ ആഘാതം വളരെ വലുതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: Chennithala