എണ്ണ ഇതര മേഖലയിലെ ബിസിനസ് സാഹചര്യം മെച്ചപ്പെട്ടു

എണ്ണ ഇതര മേഖലയിലെ ബിസിനസ് സാഹചര്യം മെച്ചപ്പെട്ടു

വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് ദുബായ്

ദുബായ്: മാര്‍ച്ച് മാസത്തില്‍ ദുബായിലെ എണ്ണ ഇതര മേഖലകളിലെ ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി എമിറേറ്റ്‌സ് എന്‍ബിഡിയുടെ ദുബായ് ഇക്കോണമി ട്രാക്കര്‍ റിപ്പോര്‍ട്ട്. പുതിയ ഓര്‍ഡറുകള്‍ ലഭിക്കുന്നതിലും വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ ഇടയാക്കിയ പ്രധാന കാരണം.

ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖല മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ച്ചവെക്കുന്നതെന്ന് റിപ്പോര്‍ട്ട് പറുന്നു. ദുബായ് എക്‌സ്‌പോ 2020-യുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ വേഗത കൂടുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ ഈ വര്‍ഷം ദുബായ് സമ്പദ് വ്യവസ്ഥ മികച്ച സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് നല്ലൊരു ശതമാനം സാമ്പത്തിക വിദഗ്ധരും നല്‍കുന്ന സൂചന.

ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ടെക്‌നോളജി, ടൂറിസം, റീട്ടെയ്ല്‍ തുടങ്ങിയ മേഖലകളില്‍ വമ്പന്‍ നിക്ഷേപം നടത്തുന്ന പദ്ധതികളാണ് ദുബായ് ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. അതുകൊണ്ടുതന്നെ എണ്ണ ഇതര മേഖലയുടെ വളര്‍ച്ചയ്ക്ക് ഭാവിയില്‍ വേഗത കൂടുമെന്ന് വേണം കരുതാന്‍.

Comments

comments

Categories: Arabia