ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരേ ബാങ്കുകളുടെ കത്രികപ്പൂട്ട്

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരേ ബാങ്കുകളുടെ കത്രികപ്പൂട്ട്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ബാങ്കുകള്‍ അവതരിപ്പിക്കുന്ന വിര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡുകള്‍

സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ക്കൊപ്പം ലഭിക്കുന്ന ദൂഷ്യമാണ് അവയുടെ ദുരുപയോഗം ഉണ്ടാക്കുന്ന സങ്കീര്‍ണപ്രശ്‌നങ്ങള്‍. തിരുവനന്തപുരത്ത് റുമാനിയക്കാര്‍ ഉള്‍പ്പെട്ട എടിഎം തട്ടിപ്പും പുനെയിലും അഹമ്മദാബാദിലുമടക്കം നൈജീരിയന്‍ പൗരന്മാര്‍ പ്രതികളായ ഓണ്‍ലൈന്‍ തട്ടിപ്പുകളും നാടിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഓരോ തട്ടിപ്പും കോളിളക്കം ഉണ്ടാക്കി കുറച്ചു നാളുകള്‍ക്കകം മറവിയിലേക്കു മടങ്ങുന്നു. ഇതോടെ തട്ടിപ്പുകാര്‍ വീണ്ടും ഉണരുന്നു, പലപ്പോഴും പൂര്‍വാധികം ശക്തിയോടെയും സാങ്കേതികത്തികവോടെയുമാകും അവര്‍ തിരിച്ചെത്തുക. അവര്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്ന ആപ്പ് അധിഷ്ഠിത ബാങ്കിംഗ് സേവനമാണ് റിവോലറ്റ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഇവയ്ക്കാകുമെന്നാണ് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ അവകാശവാദം.

സൈബര്‍ അരക്ഷിതാവസ്ഥ എത്രമാത്രം നമ്മെ ഗ്രസിച്ചുവെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ആറര ദശലക്ഷം ഡെബിറ്റ് കാര്‍ഡുകളാണ് കഴിഞ്ഞ വര്‍ഷം സുരക്ഷാഭീഷണിയെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നത്. 19 ബാങ്കുകളുടെ 641 ഉപഭോക്താക്കള്‍ 1.3 കോടി രൂപയുടെ തട്ടിപ്പിന് ഇരയാക്കപ്പെട്ടതിനെത്തുടര്‍ന്നാണിത്. വാനാക്രൈ റാന്‍സംവേര്‍ സൈബര്‍ ആക്രമണത്തിലൂടെ കംപ്യൂട്ടറുകള്‍ നിശ്ചലമാക്കിയ ഹാക്കര്‍സംഘം വന്‍തുകയ്ക്കുള്ള ബിറ്റ് കോയിനുകളാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. വ്യാജ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് നിര്‍മാണം, വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടുള്ള തട്ടിപ്പ്, സേവന നിഷേധം, വൈറസാക്രമണം, വ്യാപാരത്തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങിയ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ ഡിജിറ്റല്‍ യുഗത്തില്‍ ഒരു സംരക്ഷണകവചമാണ് സൈബര്‍ ഇന്‍ഷുറന്‍സ്.

പ്രീ-പെയ്ഡ് ഡെബിറ്റ് കാര്‍ഡും കറന്‍സി വിനിമയവും ക്രിപ്‌റ്റോ കറന്‍സി ഇടപാടും പിയര്‍- ടു – പിയര്‍ പണക്കൈമാറ്റവും നടത്തുന്ന ഒരു ഡിജിറ്റല്‍ ബദല്‍ ബാങ്കിംഗ് സംവിധാനമായി റിവോലറ്റിനെ വിശേഷിപ്പിക്കാം. ഡിസംബറിലാണ് അവര്‍ സ്ഥിരത കൈവരിച്ചത്. യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഫോണിലെ ജിയോ ലൊക്കേഷന്‍ അടിസ്ഥാനമാക്കി പ്രതിദിന യാത്രാ ഇന്‍ഷ്വറന്‍സ് പദ്ധതി പോലുള്ള നൂതനസേവനങ്ങള്‍ ഈയിടെ അവര്‍ അവതരിപ്പിച്ചിരുന്നു

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരേ ഇടപാടുകാര്‍ക്ക് സംരക്ഷണം നല്‍കാനായില്ലെങ്കില്‍ ബാങ്കുകള്‍ക്ക് വരാന്‍ പോകുന്നത് ഭീമനഷ്ടമാണെന്ന് അധികൃതര്‍ക്കു ബോധ്യമായി കഴിഞ്ഞു. ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ ബാധ്യതയില്ലെന്നു പറഞ്ഞ് ഒഴിവാകാനാകില്ലെന്നാണ് സമീപകാലസംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ബ്രിട്ടണിലെ പ്രധാന ബാങ്കായ ടിഎസ്ബിക്ക് ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 18,768 പൗണ്ടാണ്, മുതിര്‍ന്ന പൗരന്മാരായ ദമ്പതികളുടെ പണം തട്ടിയെടുത്ത കേസിലാണ് സാമ്പത്തിക ഒംബുഡ്‌സ്മാന്‍ നഷ്ടപരിഹാരം വിധിച്ചത്. പണം നഷ്ടപ്പെട്ടെന്നു ബോധ്യമായപ്പോള്‍ ദമ്പതികള്‍ ബാങ്കിനു പരാതി നല്‍കി. എന്നാല്‍, പണം തിരിച്ചു നല്‍കാന്‍ ബാങ്ക് അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. പിന്നീട് നഷ്ടപ്പെട്ടതില്‍ കുറച്ച് തുക തിരികെ നല്‍കിയെങ്കിലും സംശയാസ്പദമായ വിവരം ലഭിച്ചിട്ടും പണക്കൈമാറ്റം തടയാന്‍ ബാങ്ക് ജാഗ്രത പുലര്‍ത്തിയില്ലെന്ന് ഒംബുഡ്‌സ്മാന്‍ നിരീക്ഷിച്ചു. നഷ്‌പ്പെട്ട തുകയുടെ പകുതിയായ 18,768 പൗണ്ട് നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം ഇതിന്റെ എട്ടു ശതമാനം പലിശ നല്‍കാനും ഉത്തരവിട്ടു.

ഇത്തരം തട്ടിപ്പുകള്‍ നടക്കുമ്പോള്‍ ഇടപാടുകാര്‍ എത്ര അവധാനത പുലര്‍ത്തിയില്ലെന്നു വാദിച്ചാലും ബാങ്കുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനായില്ലെന്നു വരാം. ഇതിനുള്ള പ്രതിവിധിയെന്ന നിലയിലാണ് വിര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് എന്ന സാങ്കേതിക വിദ്യയുടെ ആവിര്‍ഭാവം. ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒടിപി)എന്ന ആശയത്തിനോടു സമാനമായ ആശയമാണിത്. ഓരോ ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഉപയോഗിക്കാനാകുകയും അതിനു ശേഷം പാഴാകുകയും ചെയ്യുന്നതാണ് വെര്‍ച്വല്‍ കാര്‍ഡ്. സ്മാര്‍ട്ട് ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു തവണ മാത്രം ഉപയോഗിച്ചു കഴിഞ്ഞ് കാലാവധി അവസാനിക്കപ്പെടുന്നതോടെ ഇതിന്റെ ഭാവിയിലെ ദുരുപയോഗം തടയാനാകുന്നു. ഉപയോക്താക്കളുടെ പെയ്‌മെന്റ് വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ല. കറന്റ് എക്കൗണ്ടിന്റേതിനു സമാനമായ റിവോലറ്റ് രണ്ട് എക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒന്ന് തികച്ചും സൗജന്യമാകുമ്പോള്‍ പ്രീമിയം എക്കൗണ്ടിന് 6.69 പൗണ്ട് പ്രതിമാസം ഫീസ് ചുമത്തുന്നു. ഓണ്‍ ലൈന്‍ ആപ്ലിക്കേഷനിലൂടെ റിവോലറ്റ് എക്കൗണ്ട് തുറക്കാനാകും. ഒട്ടേറെ സൗജന്യവാഗ്ദാനങ്ങള്‍ക്കും വിദേശത്തു നിന്ന് പണം പിന്‍വലിക്കാനുള്ള സൗകര്യങ്ങള്‍ക്കുമൊപ്പം വില്‍പ്പനാനന്തരസൗജന്യ സേവനങ്ങളും ഉപയോക്താക്കള്‍ക്കു ലഭ്യമാക്കുന്നു ഇവര്‍.

പ്രീ-പെയ്ഡ് ഡെബിറ്റ് കാര്‍ഡും കറന്‍സി വിനിമയവും ക്രിപ്‌റ്റോ കറന്‍സി ഇടപാടും പിയര്‍- ടു – പിയര്‍ പണക്കൈമാറ്റവും നടത്തുന്ന ഒരു ഡിജിറ്റല്‍ ബദല്‍ ബാങ്കിംഗ് സംവിധാനമായി റിവോലറ്റിനെ വിശേഷിപ്പിക്കാം. ഡിസംബറിലാണ് അവര്‍ സ്ഥിരത കൈവരിച്ചത്. യാത്ര ചെയ്യുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഫോണിലെ ജിയോ ലൊക്കേഷന്‍ അടിസ്ഥാനമാക്കി പ്രതിദിന യാത്രാ ഇന്‍ഷ്വറന്‍സ് പദ്ധതി പോലുള്ള നൂതനസേവനങ്ങള്‍ ഈയിടെ അവര്‍ അവതരിപ്പിച്ചിരുന്നു. സ്വന്തമായ ക്രിപ്‌റ്റോ കറന്‍സി പ്ലാറ്റ്‌ഫോമും അവര്‍ സജ്ജീകരിച്ചിട്ടുണ്ട്. വിനിമയനിരക്ക് ചുമത്താതെ 120 വ്യത്യസ്തരാജ്യങ്ങളിലേക്ക് കറന്‍സികൈമാറ്റവും പെയ്‌മെന്റ് നടത്തുന്നതിന് ഉപകരിക്കാനാകുന്ന ആപ്ലിക്കേഷനാണിത്. തങ്ങളുടെ ഭൂരിഭാഗം സേവനങ്ങള്‍ക്കും പണം റിവോലറ്റ് ഈടാക്കുന്നില്ല. ഉപയോക്താക്കളെ വളര്‍ന്നു വരുന്ന ബാങ്കിംഗ് തട്ടിപ്പ് ഭീഷണികളില്‍ നിന്നു സംരക്ഷിക്കാനാണ് തങ്ങളുടെ മുഴുവന്‍ ശ്രദ്ധയും അര്‍പ്പിച്ചിരിക്കുന്നത്. 2016-ല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ യൂറോപ്പിനു വരുത്തിവെച്ചത് 1.6 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമാണെന്ന് കമ്പനി അറിയിക്കുന്നു. അന്ന് ഒമ്പത് ശതമാനമായിരുന്ന നഷ്ടം ഇന്ന് 70 ശതമാനമായിരിക്കുന്നു. ബ്രിട്ടീഷ്, ഫ്രഞ്ച് ഉപയോക്താക്കളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരകളായതെന്ന് കമ്പനി നടത്തിയ പഠനത്തില്‍ വ്യക്തമായി. യൂറോപ്പില്‍ മൊത്തത്തില്‍ നടക്കുന്ന തട്ടിപ്പുകളുടെ 73 ശതമാനമാണിത്.

2016-ല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ യൂറോപ്പിനു വരുത്തിവെച്ചത് 1.6 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമാണ്. അന്ന് ഒമ്പത് ശതമാനമായിരുന്ന നഷ്ടം ഇന്ന് 70 ശതമാനമായിരിക്കുന്നു. ബ്രിട്ടീഷ്, ഫ്രഞ്ച് ഉപയോക്താക്കളാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരകളായതെന്ന് കമ്പനി നടത്തിയ പഠനത്തില്‍ വ്യക്തമായി. യൂറോപ്പില്‍ മൊത്തത്തില്‍ നടക്കുന്ന തട്ടിപ്പുകളുടെ 73 ശതമാനമാണിത്

സാമ്പത്തിക വ്യവഹാര അതോറിറ്റിയുടെ നിയന്ത്രണത്തിലിരിക്കുമ്പോള്‍ത്തന്നെ, ഇലക്ട്രോണിക് മണി റെഗുലേഷനും ഇതില്‍ നിയന്ത്രണമുണ്ട്. അതായത് ഈ ആപ്പില്‍ ഉപയോക്താവിന്റെ പണം സാമ്പത്തികസേവന നഷ്ടപരിഹാരപദ്ധതിയില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും എക്കൗണ്ട് മറ്റൊരു ബാങ്കിന്റെ സംരക്ഷണവലയത്തില്‍ ഉള്‍പ്പെട്ടിരിക്കുമെന്നു ചുരുക്കം. സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതു പോലെ കാര്‍ഡിന്റെ 16അക്ക നമ്പര്‍ ഉപയോക്താവിന്റെ എക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഓരോ തവണയും ഉപയോഗിക്കുന്നതിന് വ്യത്യസ്ത നമ്പറുകളായിരിക്കും സൃഷ്ടിക്കപ്പെടുക. ഓണ്‍ലൈനില്‍ മറ്റ് എല്ലാ കാര്‍ഡുകളുടെയും നമ്പര്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതു പോലെ ഇതും ഉപയോഗിക്കാം. പ്രതിദിനം അഞ്ച് തവണ കാര്‍ഡ് ഉപയോഗം നിജപ്പെടുത്തിയിരിക്കുന്നു. ഒരു തവണ ഉപയോഗിക്കുന്നതോടെ സോഫ്റ്റവേറില്‍ ഇടപാട് നടന്നതായി രേഖപ്പെടുത്തപ്പെടുകയും അപ്പോള്‍ത്തന്നെ കാര്‍ഡിന്റെ വിശദാംശങ്ങള്‍ നശിപ്പിക്കപ്പെടുകയുമാണു ചെയ്യുന്നത്. അതിനാല്‍ ഒരേ നമ്പറിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗത്തിന് ഉപയോക്താവിന് പോലും അവസരമില്ല.

സാന്ദര്‍ഭിക വാണിജ്യം പ്രാരംഭദശയിലാണെങ്കിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വര്‍ധിച്ചതും സമൂഹ മാധ്യമങ്ങളിലെ വര്‍ധിച്ച ഇടപെടലും അതിന്റെ വളര്‍ച്ച മുന്‍കൂട്ടിക്കണ്ടു. എന്നാല്‍ വിശ്രമവേളകള്‍ ഉല്ലാസപ്രദമാക്കുന്ന ഷോപ്പിംഗ് അനുഭവവും നമുക്ക് ഉപേക്ഷിക്കാനാകില്ല. ഡിജിറ്റല്‍ സാങ്കേതികവിദ്യ വാങ്ങല്‍ ലളിതമാക്കുമ്പോള്‍ ഷോപ്പുകള്‍ തിയെറ്റര്‍ അനുഭവം നല്‍കുമെന്നു കരുതാം. കാരണം സ്‌റ്റോറുകള്‍ ഫാഷന്‍, ഭക്ഷണം, ഇല്‌ക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ഷോറൂമുകള്‍ നല്‍കും. ഉപഭോക്താക്കളുടെ സമൂഹമാധ്യമ സാന്നിധ്യവുമായി നേരത്തേ ബന്ധപ്പെടുന്ന ചില്ലറവില്‍പ്പനക്കാര്‍ അവരെ മൊബീല്‍ ഫോണിലൂടെ ബന്ധപ്പെടും. മൊബീലില്‍ ഇതു സംബന്ധിച്ച് അലെര്‍ട്ട് ലൈറ്റ് തെളിയുന്നു. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ വെച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച് ഓഫറുകള്‍ നല്‍കി അവരെ ഷോപ്പുകളിലേക്ക് ആകര്‍ഷിക്കും. അവരുടെ സന്ദര്‍ശനം രസിപ്പിക്കുന്ന മികച്ച അനുഭവമാക്കി ഷോപ്പുകള്‍ മാറ്റും.

ഓരോ ഓണ്‍ലൈന്‍ പര്‍ച്ചേസിനും ഉപയോഗിക്കാനാകുകയും അതിനു ശേഷം പാഴാകുകയും ചെയ്യുന്നതാണ് വെര്‍ച്വല്‍ കാര്‍ഡ്. സ്മാര്‍ട്ട് ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു തവണ മാത്രം ഉപയോഗിച്ചു കഴിഞ്ഞ് കാലാവധി അവസാനിക്കപ്പെടുന്നതോടെ ഇതിന്റെ ഭാവിയിലെ ദുരുപയോഗം തടയാനാകുന്നു. ഉപയോക്താക്കളുടെ പെയ്‌മെന്റ് വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ല

സാധാരണ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയിലായിരിക്കണം വിര്‍ച്വല്‍കാര്‍ഡിലും വിശദാംശങ്ങള്‍ നല്‍കേണ്ടത്. പുതിയ ഡിസ്‌പോസബിള്‍ വിര്‍ച്വല്‍കാര്‍ഡ് ചേര്‍ക്കുക എന്ന ഓപ്ഷന്‍, സ്മാര്‍ട്ട് ഫോണില്‍ തെരഞ്ഞെടുക്കുന്നതോടെ ഉപയോക്താവിന് പുതിയ നമ്പര്‍ ലഭിക്കുന്നു. പ്രീമിയം കാര്‍ഡ് ഉപയോക്താക്കള്‍ക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാകുക. റിവോലറ്റ് എല്ലാ ഉപയോക്താക്കള്‍ക്കും അധികാ സുരക്ഷാ ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തിലുള്ള സുരക്ഷയും തല്‍ക്ഷണ കാര്‍ഡ് മരവിപ്പിക്കലിലൂടെ കോണ്‍ട്കാറ്റ്‌ലെസ്- സൈ്വപ്പ് പെയ്‌മെന്റുകള്‍ അസാധുവാക്കലും പോലുള്ള സംരക്ഷണസംവിധാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വന്‍കിട ബാങ്കുകള്‍ക്ക് ഇത്തരം സാങ്കേതികവിദ്യയുമായി മുമ്പോട്ടു വരാനുള്ള അവസരമുണ്ടെങ്കിലും ചുവപ്പുനാടയും ഉദ്യോഗസ്ഥ ഇടപെടലും മൂലം വേഗത്തിലൂടെയുള്ള പ്രവര്‍ത്തനം സാധ്യമാകില്ലെന്നാണ് കമ്പനി വിലയിരുത്തുന്നത്.

ഫിന്‍ടെക് കമ്പനികള്‍ക്ക് പരമ്പരാഗതബാങ്കുകളേക്കാള്‍ മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിവുണ്ടെങ്കിലും അവയ്ക്ക് ജനവിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് പ്രശ്‌നമെന്ന് റിവോലറ്റിന്റെ സഹസ്ഥാപകനും സാങ്കേതികവിഭാഗം മേധാവിയുമായ വഌദ് യസ്‌റ്റെങ്കോ അഭിപ്രായപ്പെടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മേല്‍പ്പറഞ്ഞ സംരക്ഷണസംവിധാനങ്ങളിലൂടെ കഴിയുമെന്നാണു കരുതുന്നത്. വന്‍കിട ബാങ്കുകളുമായി താരതമ്യത്തിനു മുതിരാതെ ഇത്തരം സാങ്കേതികവൈദഗ്ധ്യം ആവശ്യമായ പദ്ധതികളിലാണ് ഞങ്ങള്‍ ശ്രദ്ധയൂന്നുന്നത്. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ബാങ്കിംഗിന് 800 വര്‍ഷം വേണ്ടി വന്നു. അതിനാല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സുദീര്‍ഘമായ സുസ്ഥിര പദ്ധതിയാണ് വിര്‍ച്വല്‍കാര്‍ഡുകള്‍. അതിയന്ത്രവല്‍ക്കരണത്തില്‍ ഊന്നിയ പദ്ധതിയിലൂടെ ശീഘ്രവും സമ്മര്‍ദ്ദമുക്തവുമായ ഉപഭോക്തൃഅനുഭവത്തിനു വഴിയൊരുക്കുകയാണു തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

Comments

comments

Categories: FK Special, Slider

Related Articles