പള്‍സര്‍ 135 എല്‍എസ്സിന്റെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ചു

പള്‍സര്‍ 135 എല്‍എസ്സിന്റെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ചു

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 ഇനിയില്

ന്യൂഡെല്‍ഹി : പള്‍സര്‍ 135 എല്‍എസ് മോട്ടോര്‍സൈക്കിളിന്റെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിക്കാന്‍ ബജാജ് ഓട്ടോ തീരുമാനിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതിനെതുടര്‍ന്നാണ് പള്‍സര്‍ 135 എല്‍എസ് നിര്‍ത്തുന്നത്. എന്നാല്‍ വിദേശ വിപണികളിലേക്കായി ഉല്‍പ്പാദനം തുടരും. പരിഷ്‌കരിച്ച ബജാജ് പള്‍സര്‍ 150 ഇന്ത്യയില്‍ വൈകാതെ പുറത്തിറക്കുന്നതിന് മുന്നോടിയായാണ് പള്‍സര്‍ 135 എല്‍എസ് പിന്‍വലിക്കുന്നത്. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്കുകള്‍, വീതിയേറിയ പിന്‍ ടയര്‍, സ്പ്ലിറ്റ് സീറ്റ് എന്നിവയാണ് പരിഷ്‌കരിച്ച പള്‍സര്‍ 150 യുടെ പ്രത്യേകതകള്‍.

കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ 150 സിസി, 160 സിസി, 180 സിസി ഡിസ്‌പ്ലേസ്‌മെന്റുള്ള പ്രീമിയം ഇരുചക്രവാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ആവശ്യക്കാരെന്ന് ബജാജ് ഓട്ടോ വ്യക്തമാക്കി. പള്‍സര്‍ 135 എല്‍എസ്സിന്റെ ആഭ്യന്തര വില്‍പ്പന നിര്‍ത്തുന്നതിന് ഇതാണ് കാരണം.

വിദേശ വിപണികളിലേക്കായി പള്‍സര്‍ 135 എല്‍എസ് മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനം തുടരും

ബജാജ് ഓട്ടോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അവഞ്ചര്‍ സ്ട്രീറ്റ് 150 ഇനി കാണില്ല. അവഞ്ചര്‍ സ്ട്രീറ്റ് 150 നിര്‍ത്തിയതല്ലെന്നും അവഞ്ചര്‍ സ്ട്രീറ്റ് 180 ആയി പരിഷ്‌കരിച്ചതാണെന്നുമാണ് ബജാജ് ഓട്ടോയുടെ ഔദ്യോഗിക നിലപാട്. കൂടുതല്‍ കരുത്തുറ്റ എന്‍ട്രി ലെവല്‍ ക്രൂസറാണ് സ്ട്രീറ്റ് 180.

Comments

comments

Categories: Auto