കുഞ്ഞുങ്ങള്‍ യുക്തി സഹമായമാണ് ചിന്തിക്കുന്നത്

കുഞ്ഞുങ്ങള്‍ യുക്തി സഹമായമാണ് ചിന്തിക്കുന്നത്

കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുന്നതു വരെ അവര്‍ യുക്തി സഹമായാണ് പ്രവര്‍ത്തിക്കുക. ഒരു വയസു പ്രായമായ കുഞ്ഞിന് സംസാരിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ അവര്‍ക്ക് യുക്തി സഹമായി ചിന്തിക്കാന്‍ കഴുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. മുമ്പ് ഏഴു വയസു വരെയുള്ള കുട്ടികള്‍ക്ക് യുക്തി സഹമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയില്ല എന്നായിരുന്നു ഇതുവരെയും ആളുകളുടെ പൊതുവെയുള്ള ധാരണ. എന്നാല്‍ കൃത്യമായ കണ്ടെത്തലുകളിലൂടെയാണ് കുട്ടികള്‍ക്ക് കാണുന്നതിനെ വേര്‍തിരിക്കാനും യുക്തിപരമായി അതിനോട് പെരുമാറാന്‍ കഴിയുമെന്നും കണ്ടെത്തിയത്. കണ്ണില്‍ കാണുന്ന വസ്തുക്കളെ തിരിച്ചറിയാനുള്ള യുക്തി അവര്‍ക്ക് ഏത് പ്രായത്തിലും ഉണ്ട്. സംസാരിക്കാന്‍ തുടങ്ങിയതിനു ശേഷമേ കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ ആവുകയുള്ളൂ എന്ന ധാരണ തെറ്റാണ്.

Comments

comments

Categories: Health