അഭയ കൊലക്കേസ്; പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

അഭയ കൊലക്കേസ്; പ്രതികളുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസ് വിചാരണയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് സംബന്ധിച്ച് പ്രതികള്‍ നേരത്തെ നല്കിയ ഹര്‍ജി കോടതി നിരസിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ സിബിഐ കോടതിയില്‍ ഹാജരാക്കിയേക്കും. രേഖകള്‍ പരിശോധിച്ചതിന് ശേഷം മാത്രം നടപടി കൈക്കൊള്ളുമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: abhaya