ദക്ഷിണേന്ത്യയിലെ ധനകാര്യ മന്ത്രിമാരുടെ യോഗം ചൊവ്വാഴ്ച

ദക്ഷിണേന്ത്യയിലെ ധനകാര്യ മന്ത്രിമാരുടെ യോഗം  ചൊവ്വാഴ്ച

തിരുവനന്തപുരത്ത് നടക്കുന്ന യോഗം വിളിച്ചു ചേര്‍ത്തത് കേരളം

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ മാനദണ്ഡങ്ങള്‍ക്കെതിരേ കേരളം വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യയിലെ ധനമന്ത്രിമാരുടെ യോഗംചൊവ്വാഴ്ച. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് കര്‍ണാടക, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടും തെലങ്കാനയും പ്രതിനിധികളെ അയക്കുമെന്നാണ് വാക്കാല്‍ അറിയിച്ചിട്ടുള്ളത്.

ധനകാര്യ കമ്മിഷന്‍ ഈ മാസം മുതല്‍ സംസ്ഥാനങ്ങളില്‍ പര്യടനം ആരംഭിക്കുകയാണ്. കേരളത്തില്‍ മെയ് അവസാനം കമ്മിഷന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്ര വിഹിതത്തിനുള്ള ജനസംഖ്യാ മാനദണ്ഡം 1971ലെ സെന്‍സസില്‍ നിന്ന് 2011 സെന്‍സിലേക്കു മാറ്റിയാല്‍ ഇരുപതിനായിരം കോടി രൂപ വരെ അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തിനു നഷ്ടമുണ്ടാകും. ജനസംഖ്യാ നിയന്ത്രണം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കിയ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും ഇത് ബാധിക്കും.

ഇതിനൊപ്പം കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ ധനവിന്യാസത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ടേംസ് ഓഫ് റെഫറന്‍സുകളില്‍ പ്രകടമാണെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. സംസ്ഥാനങ്ങളുടെ ധനക്കമ്മി പരിധി ഇന്നത്തെ മൂന്നു ശതമാനത്തില്‍ നിന്ന് 1.7 ശതമാനമായി കുറയ്ക്കുന്നതിന് നീക്കമുണ്ട്. റവന്യൂ കമ്മി നികത്തുന്നതിനുവേണ്ടിയുള്ള പ്രത്യേക ധനസഹായം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ടേംസ് ഓഫ് റെഫറന്‍സില്‍ പറയുന്നു. ജനപ്രിയ പരിപാടികളെ നിയന്ത്രിക്കുന്നതിന് കമ്മിഷനെ ചുമതലപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ആക്ഷേപിക്കുന്നു.

Comments

comments

Categories: Slider, Top Stories