യമഹ ഫാസിനോ പുതിയ കളര്‍ ഓപ്ഷനുകളില്‍

യമഹ ഫാസിനോ പുതിയ കളര്‍ ഓപ്ഷനുകളില്‍

ഗ്ലാമറസ് ഗോള്‍ഡാണ് ബ്രാന്‍ഡ് ന്യൂ കളര്‍ ഓപ്ഷന്‍

ന്യൂഡെല്‍ഹി : യമഹയുടെ പ്രീമിയം 113 സിസി സ്‌കൂട്ടറായ ഫാസിനോ ഇനി പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. പുതിയതും പരിഷ്‌കരിച്ചതുമായ കളര്‍ ഓപ്ഷനുകളില്‍ യമഹ ഫാസിനോയുടെ 2018 മോഡല്‍ പുറത്തിറക്കി. നിലവിലെ കളര്‍ ഓപ്ഷനുകളില്‍ മാറ്റം വരുത്തിയതുകൂടാതെ ഗ്ലാമറസ് ഗോള്‍ഡാണ് ബ്രാന്‍ഡ് ന്യൂ കളര്‍ ഓപ്ഷന്‍.

പരിഷ്‌കരിച്ച ബോഡി സ്‌റ്റൈലിംഗ്, മുന്നിലും വശങ്ങളിലും പുതിയ ഗ്രാഫിക്‌സ് എന്നിവയോടെയാണ് 2018 യമഹ ഫാസിനോ വരുന്നത്. ഫ്രണ്ട് ഏപ്രണില്‍ ക്രോം അലങ്കാരങ്ങള്‍, ഫെന്‍ഡറുകളില്‍ ഫാസിനോ ബാഡ്ജിംഗ് എന്നിവ പുതിയതാണ്. സ്‌കൂട്ടറിന്റെ വിലയില്‍ മാറ്റമില്ലെന്ന് യമഹ മോട്ടോര്‍ ഇന്ത്യ അറിയിച്ചു. 54,593 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

2018 യമഹ ഫാസിനോ ആകെ എഴ് കളര്‍ ഓപ്ഷനുകൡല്‍ ലഭിക്കും. ഗ്ലാമറസ് ഗോള്‍ഡ്, ഡാപ്പര്‍ ബ്ലൂ, ബീമിംഗ് ബ്ലൂ, ഡാസ്‌ലിംഗ് ഗ്രേ, സിസ്‌ലിംഗ് സിയാന്‍, സ്‌പോട്‌ലൈറ്റ് വൈറ്റ്, സാസ്സി സിയാന്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. സാസ്സി സിയാന്‍ ഒഴികെയുള്ള എല്ലാ കളര്‍ ഓപ്ഷനുകളും പരിഷ്‌കരിച്ചിട്ടുണ്ട്. അതേസമയം ഫ്യൂഷന്‍ റെഡ് കളര്‍ ഓപ്ഷന്‍ ഇനി വേണ്ടെന്ന് യമഹ മോട്ടോര്‍ ഇന്ത്യ തീരുമാനിച്ചു.

പുതിയ ഡുവല്‍ ടോണ്‍ സീറ്റ് കവറുകള്‍ 2018 മോഡലില്‍ കാണാം. പിറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കംഫര്‍ട്ട് ലഭിക്കുന്നതിന് സ്‌കൂട്ടറിന്റെ ഗ്രാബ് റെയ്ല്‍ അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്.

2018 യമഹ ഫാസിനോ എഴ് കളര്‍ ഓപ്ഷനുകൡല്‍ ലഭിക്കും. സാസ്സി സിയാന്‍ ഒഴികെയുള്ള നിലവിലെ എല്ലാ കളര്‍ ഓപ്ഷനുകളും പരിഷ്‌കരിച്ചു. ഫ്യൂഷന്‍ റെഡ് ഇനി വേണ്ടെന്ന് തീരുമാനിച്ചു

മെക്കാനിക്കല്‍ കാര്യങ്ങളിലും മാറ്റമില്ല. 113 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, 4 സ്‌ട്രോക്, എസ്ഒഎച്ച്‌സി, 2 വാല്‍വ് എന്‍ജിന്‍ 7 ബിഎച്ച്പി കരുത്തും 8.1 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വി-ബെല്‍റ്റ് ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാന്‍സ്മിഷന്‍ ജോലി നിര്‍വ്വഹിക്കുന്നത്.

Comments

comments

Categories: Auto