സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം; 70 മരണം

സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം; 70 മരണം

ദമാസ്‌കസ്: സിറിയയില്‍ വിമത മേഖലയായ ദൗമയില്‍ നടന്ന അക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 70 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. രാസായുധപ്രയോഗമെന്നാണ് പ്രാഥമിക നിഗമനം. ക്ലോറിന്‍ ഗ്യാസ് നിറച്ച വാതകമാണ് പ്രയോഗിച്ചതെന്നാണ് സംശയിക്കുന്നത്. വൈറ്റ് ഹെല്‍മറ്റ് എന്ന സംന്നദ്ധ സംഘടനയാണ് അക്രമത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

സംഭവത്തില്‍ പരിക്കേറ്റവരില്‍ നിരവധിയാളുകളുടെ നില അതീവഗുരുതരമായതിനാല്‍ മരണനിരക്ക് കൂടാന്‍ സാധ്യതയുള്ളതായാണ് വിവരം. സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം രാസായുധ പ്രയോഗം നടന്നുവെന്ന ആരോപണം നിഷേധിച്ച് സിറിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: . Syria

Related Articles