രാജ്യത്ത് മൃഗങ്ങളല്ലാത്തത് മോദിയും അമിത്ഷായും മാത്രം; രാഹുല്‍ ഗാന്ധി

രാജ്യത്ത് മൃഗങ്ങളല്ലാത്തത് മോദിയും അമിത്ഷായും മാത്രം; രാഹുല്‍ ഗാന്ധി

ബെംഗളുരു: അമിത്ഷായുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കഴിഞ്ഞ ദിവസം മുംബൈയില്‍ പാര്‍ട്ടി റാലിക്കിടെ അമിത്ഷാ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പ്രധാനമന്ത്രിയെ പേടിച്ച് പട്ടിയും പൂച്ചയും പാമ്പും കീരിയും വരെ ഒന്നിക്കുകയാണെന്നായിരുന്നു അമിത്ഷാ പറഞ്ഞത്. ഇതിനോട് പ്രതികരിച്ചാണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നത്.

അമിത്ഷായുടെ കാഴ്ചപ്പാടില്‍ രാജ്യത്ത് മൃഗങ്ങളല്ലാത്തവര്‍ രണ്ട് പേര്‍ മാത്രമാണെന്നും അത് മോദിയും അമിത്ഷായുമാണെന്നുമായിരുന്നു പരിഹാസരൂപേണ രാഹുലിന്റെ മറുപടി. ദളിതരോടും മറ്റ് ന്യൂനപക്ഷങ്ങളോടുമുള്ള അമത്ഷായുടെ കാഴ്ചപ്പാടാണ് പ്രസ്ഥാവനയിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ അവഹേളിക്കുന്ന വാക്കുകളാണ് അമിത്ഷാ പറഞ്ഞത്. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഞങ്ങള്‍ വിലയ്‌ക്കെടുക്കുന്നില്ല. രാജ്യത്ത് ഏതാനും പേര്‍ മാത്രം എല്ലാം തികഞ്ഞവരാണെന്ന ചിന്തയാണ് ഇത്തരം പ്രസ്ഥാവനകള്‍ക്ക് കാരണം. ബിജെപിയിലുള്ള പ്രവര്‍ത്തകരോട് പോലും അമിത്ഷായുടെ സമീപനം ഇത്തരത്തിലാണെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വിവാദമായതിനെതുടര്‍ന്ന് അമിത്ഷാ ക്ഷമ ചോദിച്ചിരുന്നു. എങ്കിലും വിവിധ കോണുകളില്‍ നിന്നായി വന്‍വിമര്‍ശനമാണ് അമിത്ഷായ്ക്ക് നേരിടേണ്ടിവന്നത്.

Comments

comments

Categories: Politics
Tags: Rahul Gandhi

Related Articles