തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് പൂര്‍ണ പിന്തുണയുമായി പിസി ജോര്‍ജ്

തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് പൂര്‍ണ പിന്തുണയുമായി പിസി ജോര്‍ജ്

കോട്ടയം: തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടി ദളിതരുടെ ഹര്‍ത്താലിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിലെ ഭൂരിഭാഗം സംഘടനകളും തിങ്കളാഴ്ചത്തെ ഹര്‍ത്താലിനെ എതിര്‍ത്ത് പ്രസ്ഥാവനകളിറക്കുന്ന ഘട്ടത്തിലാണ് പിസി ജോര്‍ജ് വ്യത്യസ്ത സമീപനവുമായെത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തുമെന്ന് അതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കി. ഇതിനിടെ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന മുന്നറിപ്പുമായി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ രംഗത്തെത്തിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Pc George

Related Articles