ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. സാധാരണ നിലയില്‍ സര്‍വീസ് നടത്തുന്നതിനായി ജീവനക്കാര്‍ സഹകരിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പൊലിസ് സഹായം വേണമെന്നും എംഡി ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യബസുകളും സര്‍വീസ് നടത്തുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പുറമെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരായി തിങ്കളാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Comments

comments

Categories: FK News
Tags: KSRTC