ദേശീയപാതയ്‌ക്കെതിരെ സമരം നടത്തുന്നത് ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന് കണ്ണന്താനം

ദേശീയപാതയ്‌ക്കെതിരെ സമരം നടത്തുന്നത് ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന് കണ്ണന്താനം

 

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയ്‌ക്കെതിരെ സമരം നടത്തുന്നത് ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാടിന്റെ സമഗ്രവികസനത്തിന് വ്യക്തിപരമായ താല്‍പര്യങ്ങള്‍ തടസമാകരുത്. റോഡ് നിര്‍മ്മാണം പോലുള്ള പദ്ധതികള്‍ പ്രദേശവാസികളെ കൂടി വിശ്വാസത്തിലെടുത്ത് നടപ്പിലാക്കണം. വികസനം നടപ്പാക്കുമ്പോള്‍ പരിസ്ഥിതിയേയും കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വേ നടപടികളുടെയും മറ്റും പേരില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Comments

comments

Categories: FK News
Tags: kannanthanam