ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങള്‍ പൊതുനന്മയ്ക്ക് വേണ്ടിയുള്ളതാവണം; ജസ്റ്റിസ്‌ ചലമേശ്വര്‍

ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങള്‍ പൊതുനന്മയ്ക്ക് വേണ്ടിയുള്ളതാവണം;  ജസ്റ്റിസ്‌ ചലമേശ്വര്‍

 

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തി മുതിര്‍ന്ന് ജഡ്ജി ജസ്റ്റീസ് ജെ ചലമേശ്വര്‍. ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങള്‍ പൊതുനന്മയ്ക്ക് വേണ്ടുയുള്ളതാവണമെന്ന് പറഞ്ഞ അദ്ദേഹം, ഇംപീച്ച്‌മെന്റ് നടപടികൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നും സംവിധാനത്തിലെ തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാല സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കവേയാണ് ചലമേശ്വര്‍ നയം വ്യക്തമാക്കിയത്. ജുഡീഷ്യറിയിലെ തര്‍ക്കങ്ങള്‍ തുടരുന്നുവെന്ന് തുറന്നടിച്ച് ജനുവരി 12ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിന് ശേഷം ജസ്റ്റിസ് ജെ ചലമേശ്വര്‍ ആദ്യമായാണ് വീണ്ടും മാധ്യമങ്ങള്‍ക്ക് മുമ്പിലേക്ക് എത്തിയത്. ജുഡീഷ്യറിലെ പ്രശ്‌നങ്ങള്‍ മൂലം പല സംശയങ്ങളും ജനങ്ങള്‍ക്കിടയിലുണ്ട്. ഇത് ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകും. ചീഫ് ജസ്റ്റിസ് ആരോപണ വിധേയനായ മെഡിക്കല്‍ കോഴ കേസ് ഭരണഘടന ബെഞ്ചിന് വിട്ട തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ജസ്റ്റിസ് കെഎം ജോസഫ് ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് അംഗീകരിക്കാത്ത കേന്ദ്ര നിലപാട് ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ അദ്ദേഹം സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ശേഷം സര്‍ക്കാരിന്റെ ഒരു പദവിയും സ്വീകരിക്കില്ലെന്നും വ്യക്മതാക്കി.

 

Comments

comments

Categories: FK News
Tags: chelameswar