കാവേരി പ്രശ്‌നം; ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക്

കാവേരി പ്രശ്‌നം; ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കാവേരി നദീജല പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത. ഇതുസംബന്ധിച്ച് ബിസിസിഐ കെസിഎയുമായി ചര്‍ച്ച നടത്തി.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മത്സരങ്ങള്‍ മാറ്റാനാണ് പദ്ധതി. ചെന്നൈയുടെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ അടക്കം ഇവിടെ നടത്തിയേക്കും. തിരുവനന്തപുരത്ത് മത്സരം നടത്താന്‍ തയ്യാറാണെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് അറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരും.

Comments

comments

Categories: Sports
Tags: IPL

Related Articles