കോമണ്‍വെല്‍ത്ത് ഗെയിംസ്; സ്വര്‍ണക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

കോമണ്‍വെല്‍ത്ത് ഗെയിംസ്; സ്വര്‍ണക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണക്കൊയ്ത്ത് തുടര്‍ന്ന് ഇന്ത്യ. നാലം ദിനത്തില്‍ ഭാരോദ്വഹനത്തില്‍ ഒരു സ്വര്‍ണവും, ഷൂട്ടിങ്ങില്‍ ഒന്നു വീതം സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കിയതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം ആറായി ഉയര്‍ന്നു.

വനിതകളുടെ പത്ത് മീറ്റര്‍ എയര്‍പിസ്റ്റളില്‍ മനു ഭാക്കര്‍, 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പൂനം യാദവ് എന്നിവരാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഹീന സിദ്ധു വെള്ളിയും കരസ്ഥമാക്കി. നിലവില്‍ ആറ് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.

പട്ടികയില്‍ നാലാം സ്ഥാനവുമായാണ് ഇന്ത്യ പ്രകടനം തുടരുന്നത്. ഇതിനൊപ്പം പതിനാറുകാരിയായ മനു ഭാക്കറിന്റെ റെക്കോര്‍ഡും ഇന്ത്യന്‍ തിളക്കത്തിന് മാറ്റു കൂട്ടി. 240.9 പോയിന്റാണ് മനു കരസ്ഥമാക്കിയത്.

Comments

comments

Categories: Sports