മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ; എയര്‍ റൈഫിളില്‍ രവി കുമാറിന് വെങ്കലം

മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ; എയര്‍ റൈഫിളില്‍ രവി കുമാറിന് വെങ്കലം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. നാലാം ദിനമായ ഇന്ന് മെഡല്‍ നേട്ടം പത്തിലെത്തി. ഏറ്റവും ഒടുവിലായി പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ രവി കുമാര്‍ വെങ്കലം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യ കരസ്ഥമാക്കിയിരുന്നു. ഇതോടെ ആറ് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമായി ഇന്ത്യ പോരാട്ടം തുടരുകയാണ്. 2014ലെ കോമണ്‍വെല്‍ത്തില്‍ പോയിന്റുകളുടെ വ്യത്യാസത്തില്‍ രവികുമാറിന് മെഡല്‍ നഷ്ടപ്പെട്ടിരുന്നു.

Comments

comments

Categories: Sports