പിഎസ്എ ഗ്രൂപ്പ് ഇലക്ട്രിക് വാഹന ബിസിനസ് യൂണിറ്റ് ആരംഭിച്ചു

പിഎസ്എ ഗ്രൂപ്പ് ഇലക്ട്രിക് വാഹന ബിസിനസ് യൂണിറ്റ് ആരംഭിച്ചു

2025 ഓടെ കുറഞ്ഞത് നാല്‍പ്പത് ഇലക്ട്രിക് വാഹന മോഡലുകള്‍ പുറത്തിറക്കുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളുടെ ലക്ഷ്യം

പാരിസ് : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് വിപുലീകരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി ബിസിനസ് യൂണിറ്റ് (ബിയു) ആരംഭിച്ചിരിക്കുകയാണ് കമ്പനി. ആഗോളതലത്തിലായിരിക്കും പുതിയ ബിസിനസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍. പിഎസ്എ ഗ്രൂപ്പിന്റെ ഇലക്ട്രിക് വാഹന ചുമതല പൂര്‍ണ്ണമായും ഈ ബിസിനസ് യൂണിറ്റിനായിരിക്കും. ഇലക്ട്രിക് വാഹന മോഡലുകളും സര്‍വീസുകളും അവതരിപ്പിക്കും.

അലക്‌സാേ്രണ്ട ഗ്വിഗ്‌നാര്‍ഡിനെ ബിസിനസ് യൂണിറ്റിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിച്ചുകഴിഞ്ഞു. ഇലക്ട്രിക് കാര്‍ ഡിവിഷന്‍ ലാഭകരമായി നടത്തിക്കൊണ്ടുപോകുന്നതും പിഎസ്എ ഗ്രൂപ്പിന്റെ കാര്‍ബണ്‍ ബഹിര്‍ഗമന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വിവിധ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കേണ്ടതും ഇദ്ദേഹമാണ്.

പ്യൂഷോ, സിട്രോയെന്‍, ഡിഎസ്, ഒപെല്‍, വോക്‌സ്ഹാള്‍ എന്നീ ബ്രാന്‍ഡുകളും ഫ്രീ2മൂവ് മൊബിലിറ്റി ബ്രാന്‍ഡുമാണ് പിഎസ്എ ഗ്രൂപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്നത്. സിട്രോയെന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലിന്‍ഡ ജാക്ക്‌സണ്‍ മുമ്പാകെയാണ് പുതിയ ബിസിനസ് യൂണിറ്റ് (ബിയു) റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

അലക്‌സാേ്രണ്ട ഗ്വിഗ്‌നാര്‍ഡിനെ ബിസിനസ് യൂണിറ്റിന്റെ (ബിയു) സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിച്ചു

മികച്ച ഇലക്ട്രിക് വാഹനങ്ങള്‍ അനുയോജ്യമായ സമയങ്ങളില്‍ അവതരിപ്പിക്കുകയാണ് ബിസിനസ് യൂണിറ്റിന് മുന്നിലുള്ള വെല്ലുവിളിയെന്ന് ലിന്‍ഡ ജാക്ക്‌സണ്‍ പറഞ്ഞു. 2019 ല്‍ പുതിയ ഇലക്ട്രിക് വാഹന ബിസിനസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കും. 2025 ഓടെ കുറഞ്ഞത് നാല്‍പ്പത് ഇലക്ട്രിക് വാഹന മോഡലുകള്‍ പുറത്തിറക്കുകയാണ് പിഎസ്എ ഗ്രൂപ്പിന്റെ ലക്ഷ്യം.

Comments

comments

Categories: Auto