ഹര്‍ത്താലില്‍ നിരത്തിലിറക്കിയാല്‍ ബസുകള്‍ കത്തിക്കുമെന്ന് ഗീതാനന്ദന്‍

ഹര്‍ത്താലില്‍ നിരത്തിലിറക്കിയാല്‍ ബസുകള്‍ കത്തിക്കുമെന്ന് ഗീതാനന്ദന്‍

കോട്ടയം: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ പ്രതിഷേധിക്കാതെ അനുസരിക്കുന്ന ഇക്കൂട്ടര്‍ ഈ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയുന്നത് ദളിതര്‍ക്ക് വേണ്ടിയുള്ള സമരമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി വിധി മറികടക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്ന് പറഞ്ഞ അദ്ദേഹം മാര്‍ച്ച് 25ന് രാജ്ഭവന്‍ മാര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: geethanathan