ന്യുഡല്‍ഹി: വിയറ്റ്നാമില്‍ നിന്ന് റഷ്യയിലേക്ക് പോവുകയായിരുന്ന RL772 വിമാനം അടിയന്തിരമായി ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി. യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനം അടിയന്തര ലാന്‍ഡിംഗിനായി എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും സജ്ജമാക്കി നിര്‍ത്തിയിരുന്നു. ശനിയാഴ്ച വൈകീട്ട് 6.10ഓടെ പതിനൊന്നാം നമ്പര്‍ റണ്‍വേയില്‍ വിമാനം ഇറക്കുകയായിരുന്നു.
Comments
Categories:
FK News
Tags:
Delhi Airport