ഹര്‍ത്താലിനെതിരെ ഉയരുന്ന പ്രചരണങ്ങള്‍ ഇരട്ടത്താപ്പ്; ദളിത് ഐക്യവേദി

ഹര്‍ത്താലിനെതിരെ ഉയരുന്ന പ്രചരണങ്ങള്‍ ഇരട്ടത്താപ്പ്; ദളിത് ഐക്യവേദി

കോട്ടയം: ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഉയരുന്ന പ്രചരണങ്ങള്‍ സമൂഹത്തിന്റെ ഇരട്ടത്താപ്പിനെയാണ് കാണിക്കുന്നതെന്ന് ദളിത് ഐക്യവേദി. പട്ടികജാതി, പട്ടിക വര്‍ഗ സംരക്ഷണ നിയമത്തില്‍ അയവ് വരുത്താന്‍ സുപ്രീം കോടതി തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ദളിത് ഐക്യവേദി ഹര്‍ത്താല്‍ നടത്തുന്നത്.

ബസുടമകളും വ്യാപാരികളും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു. 12 ദളിത് സംഘടനകള്‍ ചേര്‍ന്നാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്നും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ബന്ധപ്പെട്ടര്‍ അറിയിച്ചു. ഹര്‍ത്താലില്‍ അക്രമങ്ങള്‍ ഉണ്ടാവരുതെന്ന് ആവശ്യപ്പെട്ട് ദളിത് ഐക്യവേദി കണ്‍വീനര്‍ക്ക് പൊലിസ് കത്ത് നല്കി.

Comments

comments

Categories: FK News

Related Articles