മെഡിക്കല്‍ കോളേജ് പ്രശ്‌നം; സര്‍ക്കാരുമായി ഇനി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്ന് ചെന്നിത്തല

മെഡിക്കല്‍ കോളേജ് പ്രശ്‌നം; സര്‍ക്കാരുമായി ഇനി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണത്തിനെതിരെ സുപ്രീം കോടതിയും ഗവര്‍ണറും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രസ്ഥാവന.

180 കുട്ടികളുടെ കണ്ണീരിന് മുമ്പില്‍ അവരുടെ ഭാവിയെ ഓര്‍ത്ത് മാത്രമാണ് ആദ്യം ബില്ലിനെ പിന്തുണച്ചതെന്നും ഇനി ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

 

Comments

comments

Categories: FK News
Tags: Chennithala