ഓള്‍-ന്യൂ ഫോഡ് ഫ്രീസ്റ്റൈല്‍ ബുക്കിംഗ് ആരംഭിച്ചു

ഓള്‍-ന്യൂ ഫോഡ് ഫ്രീസ്റ്റൈല്‍ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയില്‍ ഫോഡിന്റെ ആദ്യ ക്രോസ്ഓവര്‍ മോഡലിന്റെ വില്‍പ്പന ഈ മാസം തുടങ്ങും

ന്യൂഡെല്‍ഹി : ഓള്‍-ന്യൂ ഫ്രീസ്റ്റൈല്‍ ക്രോസ്ഓവറിന്റെ ബുക്കിംഗ് ഫോഡ് ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ചു. പുതിയ ഫ്രീസ്റ്റൈലിനെ കോംപാക്റ്റ് യൂട്ടിലിറ്റി വാഹനം (സിയുവി) എന്ന് വിളിക്കാനാണ് ഫോഡ് താല്‍പ്പര്യപ്പെടുന്നത്. ഇന്ത്യയില്‍ ഫോഡിന്റെ ആദ്യ ക്രോസ്ഓവര്‍ മോഡലിന്റെ വില്‍പ്പന ഈ മാസം തുടങ്ങും. ഫിഗോ ഹാച്ച്ബാക്കിനും ഇക്കോസ്‌പോര്‍ട് സബ്‌കോംപാക്റ്റ് എസ്‌യുവിക്കും ഇടയിലായിരിക്കും പുതിയ ഫ്രീസ്റ്റൈലിന് സ്ഥാനം. പുതിയ എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍, പുതിയ സസ്‌പെന്‍ഷന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, സ്മാര്‍ട്ട് & കംഫര്‍ട്ട് ഫീച്ചറുകള്‍ നിറഞ്ഞ ഓള്‍-ന്യൂ കാബിന്‍ എന്നിവ ഫോഡ് ഫ്രീസ്റ്റൈല്‍ ക്രോസ്ഓവറിന്റെ സവിശേഷതകളാണ്.

കറുത്ത ബീസലുകളോടുകൂടിയ വലിയ ഹെഡ്‌ലാംപ് കൂടാതെ മെഷ് ഗ്രില്ല്, ബംപര്‍ ഇന്‍സെര്‍ട്ടുകള്‍, അണ്ടര്‍ബോഡി ക്ലാഡിംഗ്, പുറം കണ്ണാടികള്‍ എന്നിവയിലെല്ലാം കറുപ്പ് നിറം നല്‍കിയിരിക്കുന്നു. 15 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, റിയര്‍ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും ഫ്രീസ്റ്റൈലിന്റെ ഫീച്ചറുകളാണ്. കാബിനും ഡാര്‍ക്ക് ട്രീറ്റ്‌മെന്റ് ലഭിച്ചിരിക്കുന്നു. അപ്‌ഹോള്‍സ്റ്ററിക്കും ഇന്റീരിയറിനുമായി പ്രീമിയം നിലവാരമുള്ള സാമഗ്രിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ ഉള്‍പ്പെടെയുള്ള ഡാഷ്‌ബോര്‍ഡ് നന്നായി സജ്ജീകരിച്ചിരിക്കുന്നു. ഫോഡിന്റെ സിങ്ക്3 ഇന്‍-കാര്‍ സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, ക്യാമറ സഹിതം റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയും ഫീച്ചറുകളാണ്.

ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാല് വേരിയന്റുകളിലാണ് ഫോഡ് ഫ്രീസ്റ്റൈല്‍ വരുന്നത്

ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ നാല് വേരിയന്റുകളിലാണ് ഫോഡ് ഫ്രീസ്റ്റൈല്‍ വരുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ പരിഗണിക്കുമ്പോള്‍ ആകെ എട്ട് വേരിയന്റുകള്‍. ഡ്രാഗണ്‍ സീരീസിലെ ഓള്‍-ന്യൂ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ എന്‍ജിനാണ് പെട്രോള്‍ വേരിയന്റുകള്‍ക്ക് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 95 ബിഎച്ച്പി കരുത്തും 120 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ മോട്ടോറാണ് ഡീസല്‍ വേര്‍ഷന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 99 ബിഎച്ച്പി കരുത്തും 215 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡായി നല്‍കുന്നത്.

Comments

comments

Categories: Auto