കണ്ണിറുക്കല്‍ പാട്ട് നിരോധിക്കണമെന്ന ആവശ്യവുമായി മൂന്നുപേര്‍ സുപ്രീം കോടതിയില്‍

കണ്ണിറുക്കല്‍ പാട്ട് നിരോധിക്കണമെന്ന ആവശ്യവുമായി മൂന്നുപേര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: റിലീസിനൊരുങ്ങുന്ന ‘ ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം നീക്കം ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിയില്‍. ഗാനം തരംഗമായതിന് പിന്നാലെ തന്നെ നിരവധി സംഘടനകളും മറ്റും ഇത് നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തടയിട്ടുകൊണ്ടുള്ള സമീപനമായിരുന്നു കോടതി കൈക്കൊണ്ടത്.

ഇപ്പോള്‍ ഹൈദരാബാദ് സ്വദേശികളായ മുഖീദ് ഖാന്‍, സഹീറുദ്ദീന്‍, അലി ഖാന്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗാനരംഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രിയ പ്രകാശ് വാര്യര്‍ സുപ്രീം കോടതിയില്‍ നല്കിയിരിക്കുന്ന ഹര്‍ജജിയില്‍ കക്ഷി ചേരാനാണ് ഇവര്‍ അപേക്ഷ നല്കിയിട്ടുള്ളത്. ഗാനത്തിലെ രംഗങ്ങള്‍ മുസ്ലീം വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവികാരം വൃണപ്പെടുത്തുന്നതുമാണെന്നാണ് ഇവരുടെ ആരോപണം. ഇസ്ലാം മതവിശ്വാസമനുസരിച്ച് കണ്ണിറുക്കല്‍ നിരോധിച്ചിട്ടുള്ളതാണെന്നും ഇത് ദൈവനിന്ദയാണെന്നും പരാതിക്കാര്‍ ആരോപിച്ചു. അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

Comments

comments

Categories: Movies
Tags: adaar love