Archive

Back to homepage
FK News

ഹര്‍ത്താലിനെതിരെ ഉയരുന്ന പ്രചരണങ്ങള്‍ ഇരട്ടത്താപ്പ്; ദളിത് ഐക്യവേദി

കോട്ടയം: ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ഉയരുന്ന പ്രചരണങ്ങള്‍ സമൂഹത്തിന്റെ ഇരട്ടത്താപ്പിനെയാണ് കാണിക്കുന്നതെന്ന് ദളിത് ഐക്യവേദി. പട്ടികജാതി, പട്ടിക വര്‍ഗ സംരക്ഷണ നിയമത്തില്‍ അയവ് വരുത്താന്‍ സുപ്രീം കോടതി തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ദളിത് ഐക്യവേദി ഹര്‍ത്താല്‍ നടത്തുന്നത്. ബസുടമകളും വ്യാപാരികളും ഹര്‍ത്താലിനോട്

FK News

ദേശീയപാതയ്‌ക്കെതിരെ സമരം നടത്തുന്നത് ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന് കണ്ണന്താനം

  മലപ്പുറം: മലപ്പുറത്ത് ദേശീയപാതയ്‌ക്കെതിരെ സമരം നടത്തുന്നത് ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാടിന്റെ സമഗ്രവികസനത്തിന് വ്യക്തിപരമായ താല്‍പര്യങ്ങള്‍ തടസമാകരുത്. റോഡ് നിര്‍മ്മാണം പോലുള്ള പദ്ധതികള്‍ പ്രദേശവാസികളെ കൂടി വിശ്വാസത്തിലെടുത്ത് നടപ്പിലാക്കണം.

FK News

മെഡിക്കല്‍ കോളേജ് പ്രശ്‌നം; സര്‍ക്കാരുമായി ഇനി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണത്തിനെതിരെ സുപ്രീം കോടതിയും ഗവര്‍ണറും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രസ്ഥാവന. 180 കുട്ടികളുടെ കണ്ണീരിന്

FK News

തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് പൂര്‍ണ പിന്തുണയുമായി പിസി ജോര്‍ജ്

കോട്ടയം: തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്. ജനപക്ഷം പാര്‍ട്ടി ദളിതരുടെ ഹര്‍ത്താലിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിലെ ഭൂരിഭാഗം സംഘടനകളും തിങ്കളാഴ്ചത്തെ ഹര്‍ത്താലിനെ എതിര്‍ത്ത് പ്രസ്ഥാവനകളിറക്കുന്ന ഘട്ടത്തിലാണ് പിസി ജോര്‍ജ് വ്യത്യസ്ത സമീപനവുമായെത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി, പ്രൈവറ്റ്

Sports

കാവേരി പ്രശ്‌നം; ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക്

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കാവേരി നദീജല പ്രശ്‌നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ സാധ്യത. ഇതുസംബന്ധിച്ച് ബിസിസിഐ കെസിഎയുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മത്സരങ്ങള്‍ മാറ്റാനാണ് പദ്ധതി. ചെന്നൈയുടെ ഹോംഗ്രൗണ്ട് മത്സരങ്ങള്‍ അടക്കം ഇവിടെ നടത്തിയേക്കും. തിരുവനന്തപുരത്ത്

Auto

ഓള്‍-ന്യൂ ഫോഡ് ഫ്രീസ്റ്റൈല്‍ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : ഓള്‍-ന്യൂ ഫ്രീസ്റ്റൈല്‍ ക്രോസ്ഓവറിന്റെ ബുക്കിംഗ് ഫോഡ് ഇന്ത്യ ഔദ്യോഗികമായി ആരംഭിച്ചു. പുതിയ ഫ്രീസ്റ്റൈലിനെ കോംപാക്റ്റ് യൂട്ടിലിറ്റി വാഹനം (സിയുവി) എന്ന് വിളിക്കാനാണ് ഫോഡ് താല്‍പ്പര്യപ്പെടുന്നത്. ഇന്ത്യയില്‍ ഫോഡിന്റെ ആദ്യ ക്രോസ്ഓവര്‍ മോഡലിന്റെ വില്‍പ്പന ഈ മാസം തുടങ്ങും. ഫിഗോ

FK News

ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. സാധാരണ നിലയില്‍ സര്‍വീസ് നടത്തുന്നതിനായി ജീവനക്കാര്‍ സഹകരിക്കണമെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പൊലിസ് സഹായം വേണമെന്നും എംഡി ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യബസുകളും സര്‍വീസ് നടത്തുമെന്ന് കഴിഞ്ഞ

FK News

ഹര്‍ത്താലില്‍ നിരത്തിലിറക്കിയാല്‍ ബസുകള്‍ കത്തിക്കുമെന്ന് ഗീതാനന്ദന്‍

കോട്ടയം: തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ പ്രതിഷേധിക്കാതെ അനുസരിക്കുന്ന ഇക്കൂട്ടര്‍ ഈ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയുന്നത് ദളിതര്‍ക്ക് വേണ്ടിയുള്ള സമരമായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി വിധി

Auto

യമഹ ഫാസിനോ പുതിയ കളര്‍ ഓപ്ഷനുകളില്‍

ന്യൂഡെല്‍ഹി : യമഹയുടെ പ്രീമിയം 113 സിസി സ്‌കൂട്ടറായ ഫാസിനോ ഇനി പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. പുതിയതും പരിഷ്‌കരിച്ചതുമായ കളര്‍ ഓപ്ഷനുകളില്‍ യമഹ ഫാസിനോയുടെ 2018 മോഡല്‍ പുറത്തിറക്കി. നിലവിലെ കളര്‍ ഓപ്ഷനുകളില്‍ മാറ്റം വരുത്തിയതുകൂടാതെ ഗ്ലാമറസ് ഗോള്‍ഡാണ് ബ്രാന്‍ഡ്

Auto

പിഎസ്എ ഗ്രൂപ്പ് ഇലക്ട്രിക് വാഹന ബിസിനസ് യൂണിറ്റ് ആരംഭിച്ചു

പാരിസ് : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് വിപുലീകരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി ബിസിനസ് യൂണിറ്റ് (ബിയു) ആരംഭിച്ചിരിക്കുകയാണ് കമ്പനി. ആഗോളതലത്തിലായിരിക്കും പുതിയ ബിസിനസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍. പിഎസ്എ ഗ്രൂപ്പിന്റെ ഇലക്ട്രിക് വാഹന ചുമതല പൂര്‍ണ്ണമായും

Sports

മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ; എയര്‍ റൈഫിളില്‍ രവി കുമാറിന് വെങ്കലം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. നാലാം ദിനമായ ഇന്ന് മെഡല്‍ നേട്ടം പത്തിലെത്തി. ഏറ്റവും ഒടുവിലായി പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ രവി കുമാര്‍ വെങ്കലം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യ

FK News

ആന്ധ്ര പ്രശ്‌നം; പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പില്‍ പ്രതിഷേധിച്ച ടിഡിപി എംപിമാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡല്‍ഹി: ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്കണമെന്നാവശ്യപ്പെട്ട് ടിഡിപി എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇവരെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്ത് തുഗ്ലക് റോഡ് സ്റ്റേഷനിലേക്ക് മാറ്റി. എന്നാല്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇന്നുതന്നെ പുറത്തുവിടുമെന്നുമാണ് പൊലിസ്

Auto

43 ശതമാനത്തിന്റെ റെക്കോര്‍ഡ് വില്‍പ്പന വളര്‍ച്ച സുസുകിക്ക് സ്വന്തം

ന്യൂഡെല്‍ഹി : 2017-18 സാമ്പത്തിക വര്‍ഷം സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത് 43 ശതമാനത്തിന്റെ റെക്കോര്‍ഡ് വില്‍പ്പന വളര്‍ച്ച. 2017-18 ല്‍ ആഭ്യന്തര വിപണിയില്‍ 5,01,226 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. എക്കാലത്തെയും ഏറ്റവും വലിയ വില്‍പ്പന. 2016-17 ല്‍

Movies

കണ്ണിറുക്കല്‍ പാട്ട് നിരോധിക്കണമെന്ന ആവശ്യവുമായി മൂന്നുപേര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: റിലീസിനൊരുങ്ങുന്ന ‘ ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം നീക്കം ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിയില്‍. ഗാനം തരംഗമായതിന് പിന്നാലെ തന്നെ നിരവധി സംഘടനകളും മറ്റും ഇത് നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

FK News

വിദേശ വിമാനം അടിയന്തരമായി ഡല്‍ഹിയിലിറക്കി

ന്യുഡല്‍ഹി: വിയറ്റ്‌നാമില്‍ നിന്ന് റഷ്യയിലേക്ക് പോവുകയായിരുന്ന RL772 വിമാനം അടിയന്തിരമായി ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി. യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം അടിയന്തര ലാന്‍ഡിംഗിനായി എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും സജ്ജമാക്കി