വൈഎസ്ആര്‍ ആയി മമ്മൂട്ടി; യാത്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

വൈഎസ്ആര്‍ ആയി മമ്മൂട്ടി; യാത്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന തെലുങ്ക് ചിത്രം യാത്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി. ഏപ്രില്‍ ഒമ്പതിന് ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. വൈഎസ്ആറിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട 1475 കിലോമീറ്റര്‍ ദൈര്‍ഖ്യമേറിയ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം തയ്യാറാക്കുന്നതെന്നാണ് സൂചന. രണ്ടാം തവണ മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട വൈഎസ്ആര്‍ ആന്ധ്ര രാഷ്ട്രീയത്തില്‍ വേറിട്ട മാറ്റങ്ങള്‍ നടപ്പിലാക്കിയ വ്യക്തിയായിരുന്നു. മാഹി രാഖവ് സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മമ്മൂട്ടിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Movies