നിങ്ങള്‍ വളരെയധികം വിയര്‍ക്കുന്ന വ്യക്തിയാണോ? വിയര്‍പ്പ് കൂടുതല്‍ ആണെങ്കില്‍ ശ്രദ്ധിക്കുക.

നിങ്ങള്‍ വളരെയധികം വിയര്‍ക്കുന്ന വ്യക്തിയാണോ? വിയര്‍പ്പ് കൂടുതല്‍ ആണെങ്കില്‍ ശ്രദ്ധിക്കുക.

സാധാരണയായി ഒരു മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന വിയര്‍പ്പ് ശരീരത്തിന് ദോഷങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ശരീരം അമിതമായി ചൂടാവുന്നതില്‍ നിന്നും നമ്മെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ വിയര്‍പ്പാണ്. ശരീരത്തിന്റെ സാധാരണ നിലയിലെ താപനില 98.6 ആണ്. നമ്മുടെ ശരീരത്തിലെ ഹോര്‍മോണുകളെയും മറ്റ് ശരീരദ്രവങ്ങളെയും തുല്യതയില്‍ നിര്‍ത്തുന്നത് ഈ താപനിലയാണ്. വിയര്‍ക്കുന്നതിന്റെ തോത് നോക്കി നമ്മുടെ ശരീരം എത്രത്തോളം സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നത് മനസിലാക്കാന്‍ സാധിക്കും. വേഗത്തിലുള്ള പ്രവര്‍ത്തി ചെയ്യുന്നതിലൂടെ നിങ്ങള്‍ കൂടുതല്‍ വിയര്‍ക്കുന്നു. എന്നാല്‍ നിങ്ങള്‍ വിയര്‍ക്കുന്നതിന്റെ തോത് നിങ്ങളുടെ പ്രവര്‍ത്തിയേക്കാളും സമ്മര്‍ദ്ദത്തേക്കാളും കൂടുതല്‍ ആണെങ്കില്‍ സൂക്ഷിക്കുക, അത് ഹൈപ്പര്‍ ഹൈഡ്രോസിസിന്റെ ലക്ഷണമാണ്. പ്രധാനമായും രണ്ട് തരത്തിലാണ് ഹൈഡ്രോസിസ് കാണുന്നത്. പ്രാഥമിക ഫോക്കല്‍ ഹൈഡ്രോസിസ് ആണ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. സാധാരണയായുള്ള എല്ലാ ആളുകളിലും ഇത് സംഭവിക്കുന്നുണ്ട്. മറ്റൊന്ന് ശരീരത്തില്‍ ഉണ്ടാകുന്ന ഹൈപ്പര്‍ഹൈഡ്രോസിസിന്റെ കുറവാണ്. ഇത് ചില അസുഖങ്ങളുടെ ലക്ഷണങ്ങളായാണ് ശരീരത്തില്‍ കാണിക്കുന്നത്. വിഷാദ രോഗം, പ്രമേഹം, തൈറോയ്ഡ്, പൊണ്ണത്തടി പോലുള്ള ഹൈപ്പര്‍ ഹൈഡ്രോസിസിന്റെ സാധ്യത കൂട്ടുന്നവയാണ്.

ഹൈപ്പര്‍ ഹൈഡ്രോസിസിന്റെ ലക്ഷണങ്ങള്‍

1. അമിതമായി കൈപത്തി വിയര്‍ക്കുന്നത്.
2. കാലിലെ അമിത വിയര്‍പ്പ്.
3.വിശ്രമ വേളകളിലും വിയര്‍ക്കുന്നത്.
4. വിയര്‍പ്പുമൂലം രാത്രിയിലെ ഉറക്കം ഇല്ലാതാവുന്നത്.
5.തണുപ്പുകാലത്തും വിയര്‍ക്കുന്നത്.

ഈ അവസ്ഥയ്ക്ക് കൃത്യമായ ചികിത്സകള്‍ ഉണ്ടെന്ന് വിദഗ്ദ ഡോക്ടര്‍മാര്‍ പറയുന്നു. വിയര്‍പ്പു ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന ഞരമ്പുകളിലെ സിഗ്‌നലുകള്‍ തടഞ്ഞുകൊണ്ട് എട്ട് മാസം നീളുന്ന ചികിത്സയാണിത്.

 

Comments

comments

Categories: FK News, Health
Tags: sweat