യു.എ.ഇ ഡ്രൈവിങ് ലൈസന്‍സിന് അമ്പത് രാജ്യങ്ങളില്‍ അംഗീകാരം

യു.എ.ഇ ഡ്രൈവിങ് ലൈസന്‍സിന് അമ്പത് രാജ്യങ്ങളില്‍ അംഗീകാരം

ദുബായ്: വിദേശരാജ്യങ്ങളില്‍ റോഡ് ട്രിപ്പുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കിനി യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് എടുക്കാം. യു.എ.ഇ ലൈസന്‍സിന് കൂടുതല്‍ രാജ്യങ്ങളില്‍ നിയമ സാധുത നല്‍കിയതോടെ അമ്പത് രാജ്യങ്ങളിലാണ് ഈ ലൈസന്‍സ് നിയമവിധേയമാകുക.

സൗദി അറേബ്യ, ബഹറിന്‍, കുവൈത്ത്, ഒമാന്‍, അല്‍ജേറിയ, ജോര്‍ദാന്‍, മൊറോക്കോ, സിറിയ, ലെബനെന്‍, യെമന്‍, സൊമാലിയ, സുഡാന്‍, കൊമോറോസ്, ടുണീഷ്യ, ഫ്രാന്‍സ്, യു.എസ്.എ, യു.കെ, ഇറ്റലി, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്റ്, നെതര്‍ലന്റ്, സ്ലോവാക്യ, അയര്‍ലന്റ്, ഓസ്‌ട്രേലിയ, ഗ്രീസ്, സ്വീഡന്‍, ചൈന, പോളണ്ട്, കാനഡ, തുര്‍ക്കി, നോര്‍വേ, ലാത്വിയ, ന്യൂസിലന്റ്, സെര്‍ബിയ, സൗത്ത് ആഫ്രിക്ക, ഫിന്‍ലന്റ്, ഹങ്കറി, ലക്‌സംബര്‍ഗ്, ലിത്വാനിയ, സിംഗപ്പൂര്‍ എന്നിവയാണ് പുതിയതായി നിയമവിധേയമായ രാജ്യങ്ങള്‍.

Comments

comments

Categories: Arabia