കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്ന് ട്രംപ്

കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയിലെ സുരക്ഷയ്ക്കായി യാതൊരുവിധ നിയമങ്ങളും ഇല്ലെന്നും സൈന്യത്തിന്റെ സാധ്യതയെ സംബന്ധിച്ച് മുന്‍ മേജര്‍ ജനറല്‍ ഡേവിഡ് മോറിസുമായി കൂടിയാലോചന നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

മെക്‌സികോയുമായുള്ള നോര്‍ത്ത് അമേരിക്കയുടെ സ്വതന്ത്ര വ്യാപാര കരാറിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയ അദ്ദേഹം ഇത് അനധികൃത കുടിയേറ്റത്തിന് വഴിവെക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തേ കുടിയേറ്റം തടയുന്നതിനായി അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ പണിയുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ആഗോളതലത്തില്‍ നിരവധി പരിഹാസങ്ങള്‍ നേരിട്ട ഈ പ്രസ്ഥാവനയ്ക്ക് ശേഷമാണ് സൈന്യത്തെ വിന്യസിക്കാനുള്ള നീക്കവുമായി ട്രംപ് എത്തുന്നത്.

Comments

comments

Categories: FK News
Tags: Trump