സല്‍മാന്‍ ഖാന് ജാമ്യം

സല്‍മാന്‍ ഖാന് ജാമ്യം

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലിലായ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജോദ്പുര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

താരത്തിനെതിരെ ശാസ്ത്രീയ തെളിവുകള്‍ ഒന്നുംതന്നെയില്ലെന്ന് പ്രതിഭാഗം വാദിച്ചു. രണ്ട് കൃഷ്ണമൃഗങ്ങളാണ് സംഭവത്തില്‍ കൊല്ലപ്പെട്ടതായി പറയുന്നത്. എന്നാല്‍ അതില്‍ ഒന്ന് അമിത ഭക്ഷണം മൂലവും മറ്റൊന്ന് കുഴിയില്‍ വീണുമാണ് ചത്തതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും വാദം ഉയര്‍ന്നു. ഇതിന് പുറമെ ജയിലില്‍ താരത്തിന്റെ ജീവന് ഭീക്ഷണി നിലനില്‍ക്കുന്നുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് താരത്തിന് ജാമ്യം അനുവദിച്ചത്. വംശനാശഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസില്‍ കൂട്ടുപ്രതികളായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, നീലം, സൊണാലി ബ്രിന്ദ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തേ വെറുതെ വിട്ടിരുന്നു.

Comments

comments

Categories: FK News
Tags: Salman Khan