കലാകാരന്മാര്‍ക്ക് മനസമാധാനം കിട്ടണമെങ്കില്‍ ബിജെപിയില്‍ വരണമെന്ന് രാജസേനന്‍

കലാകാരന്മാര്‍ക്ക് മനസമാധാനം കിട്ടണമെങ്കില്‍ ബിജെപിയില്‍ വരണമെന്ന് രാജസേനന്‍

അജ്മാന്‍: കലാകാരന്മാര്‍ക്ക് മനസമാധാനം കിട്ടണമെങ്കില്‍ ബിജെപിയില്‍ വരണമെന്ന് സംവിധായകന്‍ രാജസേനന്‍. ഇതിനൊപ്പം തിരുവന്തപുരത്ത് നടക്കുന്ന ചലച്ചത്രമേളയും കൊച്ചി മുസിരിസ് ബിനാലെയും മറ്റും രാജ്യത്തിന് ചേരാത്ത ആശയങ്ങളെ ഇറക്കുമതി ചെയ്യുന്നതിനുള്ള തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു. അജ്മാനില്‍ ബിജെപി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നടക്കുന്ന ഇത്തരം മേളകള്‍ ചുവപ്പ്‌വത്കരണത്തിന്റെ ഭാഗമാണന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. രാജ്യത്തിന്റെ ആശയങ്ങള്‍ മുറുകെ പിടിക്കുന്നതും കൂടുതല്‍ സമാധാനം നല്കുന്നതും ബിജെപിയാണെന്നും കൂടുതല്‍ കലാകാരന്മാര്‍ ബിജെപിയിലേക്ക് കടന്നുവരണമെന്നും പാര്‍ട്ടി നിര്‍വാഹകസമിതിയംഗം കൂടിയായ രാജസേനന്‍ പറഞ്ഞു.

Comments

comments

Categories: Movies
Tags: rajasenan