ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ കോളേജുകള്‍ കോടതിയിലേക്ക്

ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ കോളേജുകള്‍ കോടതിയിലേക്ക്

 

കൊച്ചി: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകള്‍ ഹൈക്കോടതിയിലേക്ക്. ഫീസ് 11 ലക്ഷ്യമാക്കി ഉയര്‍ത്തണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം. ഇരുപതോളം കോളേജുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയുമായി കോടതിയെ സമീപിക്കുന്നത്.

പ്രവേശന മേല്‍ നോട്ട സമിതിയുടെ നിര്‍ദേശ പ്രകാരം പ്രതിവര്‍ഷം 5.6 ലക്ഷം രൂപയാണ് ഫീസായി വാങ്ങാന്‍ കഴിയുന്നത്. ഈ ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം. ഇത് നിലവില്‍ വന്നാല്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികളെ സാരമായി ബാധിക്കും. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെങ്കിലും ഇതില്‍ കക്ഷി ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഫീസ് വര്‍ധന പാടില്ലെന്ന് സുപ്രീംകോടതിയില്‍ നിന്ന് നിര്‍ദേശമില്ലെന്നും ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Comments

comments

Categories: FK News