വിദേശ വനിത ലിഗയെ രാമേശ്വരത്ത് കണ്ടതായി ദമ്പതികള്‍

വിദേശ വനിത ലിഗയെ രാമേശ്വരത്ത് കണ്ടതായി ദമ്പതികള്‍

കാണാതായ വിദേശ വനിത ലിഗയെ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് കണ്ടതായി വിദേശ ദമ്പതികള്‍. ഇന്നലെ ഉച്ചയോടെ രാമേശ്വരത്തില്‍ നിന്നും കോവളത്തെത്തിയ ബല്‍ജിയന്‍ സ്വദേശികളാണ് ലിഗയെ വ്യാഴാഴ്ച രാത്രിയോടെ രാമേശ്വരം റെയില്‍വേ സ്റ്റേഷനു സമീപത്ത് കണ്ടതായി പറയുന്നത്.

ഇന്നലെ കോവളത്തെത്തിയ ദമ്പതികള്‍ ഹോട്ടലിലേക്ക് പോകുന്നതിനിടെ ലിഗയെ കാണാനില്ലെന്നുള്ള നോട്ടീസ് ശ്രദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയാണ് രാമേശ്വരത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി ഫോട്ടോയില്‍ ഉള്ള ലിഗയെ കണ്ടതായി ഹോട്ടലുകാരോട് പറഞ്ഞത്. ഹോട്ടലുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോവളം പൊലീസെത്തി യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ലിഗയെ ക്ഷീണിതയായണ് കണ്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മുഷിഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. തുടര്‍ന്ന് അന്വേഷണ സംഘം തമിഴ്‌നാട്ടിലേയ്ക്ക് തെരച്ചിലിനായി തിരിച്ചു.

ഈ മാസം 14 നാണ് തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് ഐറിഷ് സ്വദേശിയായ ലിഗയെ കാണാതായത്. വിഷാദരോഗം പിടിപെട്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി സഹോദരിയോടൊപ്പം എത്തിയതായിരുന്നു ലിഗ. ലിഗയെ കോവളത്ത് വച്ചാണ് അവസാനമായി കണ്ടത് എന്നതിനാല്‍ കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവായത്.

Comments

comments

Categories: More