വരുന്നു കേരള ബ്രാന്‍ഡ് ലാപ്‌ടോപ്പ്

വരുന്നു കേരള ബ്രാന്‍ഡ് ലാപ്‌ടോപ്പ്

കൊച്ചി: കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ കേരള ബ്രാന്‍ഡ് ലാപ്‌ടോപ് നിര്‍മിക്കാനൊരുങ്ങി സര്‍ക്കാര്‍. പദ്ധതികള്‍ വേണ്ട വിധത്തില്‍ നടപ്പിലാക്കിയാല്‍ അടുത്തുതന്നെ ലാപ്‌ടോപ് വിപണിയിലെത്തുമെന്നാണ് വിവരം. ലാപ്‌ടോപ്പും സെര്‍വറുമെല്ലാം കേരളത്തില്‍ തന്നെ നിര്‍മിക്കാനാണ് പദ്ധതി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിയഭായോഗം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പദ്ധതിയുടെ ചുമതലയുള്ള കെല്‍ട്രോണ്‍ ഇതിനായി ഉടന്‍തന്നെ നിര്‍മാണ പങ്കാളികളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നാണ് വിവരം. ഇന്റല്‍, യുഎസ്ടി ഗ്ലോബല്‍ തുടങ്ങിയ കമ്പനികളുടെ സഹകരണം ഇതിനോടകം തന്നെ ഉറപ്പാക്കിക്കഴിഞ്ഞു. തുടക്കത്തില്‍ ഇത്തരം കമ്പനികളുടെ പക്കല്‍നിന്നും ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം. പിന്നീട് ഇത് മുഴുവനായും കേരളത്തിലേക്ക് മാറ്റും. പുതിയ പദ്ധതിയുടെ 26 ശതമാനം ഓഹരിയാണ് കെല്‍ട്രോണിനുണ്ടാവുക.

Comments

comments

Categories: FK News

Related Articles