കേരളത്തില്‍ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു; കണ്ണന്താനം

കേരളത്തില്‍ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു; കണ്ണന്താനം

കോഴിക്കോട്: സംസ്ഥാനത്ത് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബില്‍ കൊണ്ടുവന്നത്, കേരളത്തില്‍ ഭരണപക്ഷവും കോണ്‍ഗ്രസും അഴിമതിക്ക് കൂട്ട് നില്‍ക്കുന്നതിന്റെ ഫലമായാണെന്നും അദ്ദേഹം ആരോപിച്ചു.

ബില്‍ കൊണ്ടുവന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയല്ല, കോളജുകള്‍ക്ക് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങാന്‍ താല്‍പ്പര്യം കാണിക്കുന്ന കേരള സര്‍ക്കാര്‍ ആ പണം ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനവും മറ്റും ആരെയും അറിയിക്കാതെ നടത്തുകയാണെന്ന് കണ്ണന്താനം ആരോപിച്ചു. വിവാദ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

Comments

comments

Categories: FK News, Politics