കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നാം സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഭാരോദ്വഹനത്തില്‍ സതീഷ്‌കുമാര്‍ ശിവലിംഗമാണ് മെഡല്‍ക്കൊയ്ത്തിലേക്ക് മറ്റൊരു സ്വര്‍ണം കൂടിയെത്തിച്ചത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തില്‍ സതീഷ്‌കുമാര്‍ സ്വര്‍ണം കരസ്ഥമാക്കിയതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം അഞ്ചായി. മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും ഒരു വെള്ളിയുമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ കരസ്ഥമാക്കിയിട്ടുള്ളത്. മീരാബായി ചാനു, സജ്ഞിത ചാനു എന്നിവരാണ് സ്വര്‍ണ നേട്ടം കൊയ്ത മറ്റ് താരങ്ങള്‍. ഗുരുരാജ വെള്ളിയും ദീപക് ലത്താര്‍ വെങ്കലവും നേടി.

Comments

comments

Categories: Sports