ആരോഗ്യമുള്ള കണ്ണിന് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്താം

ആരോഗ്യമുള്ള കണ്ണിന് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്താം

ഗ്ലോക്കോമ, കാറ്ററാക്ട് തുടങ്ങിയ കണ്ണ് സംബന്ധമായ രോഗങ്ങള്‍ കാഴ്ച്ചകുറവുണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ആരോഗ്യ രംഗത്ത് നേത്രചിതിത്സക്ക് കാര്യമായ വ്യത്യാസങ്ങളും സംഭവിക്കുന്നില്ല. എന്നാല്‍ മറ്റെല്ലാത്തിനും ഉപരിയായി നല്ല കാഴ്ച്ചശക്തി ലഭിക്കാന്‍ നാം ഭക്ഷണകാര്യത്തില്‍ തന്നെ ശ്രദ്ധിക്കണം.

പഴങ്ങളും പച്ചക്കറികളുമടങ്ങിയ സമീകൃതാഹാരമാണ് കണ്ണുകള്‍ക്ക് പ്രധാനം. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, സിങ്ക്, വിറ്റാമിന്‍ സി, ഇ തുടങ്ങിയ പോഷകഘടകങ്ങള്‍ പച്ചക്കറികളില്‍ ധാരാളമടങ്ങിയിരിക്കുന്നതിനാല്‍ ഇത് കാഴ്ച്ച മങ്ങുന്നതിനെ തടയും. തിമിര ശസ്ത്രക്രിയ ഒഴിവാക്കാന്‍ സഹായിക്കും. സന്തുലിതമായ ഭക്ഷണക്രമം ആരോഗ്യത്തെ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. അമിതഭാരം പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ഇത് പിന്നീട് കാഴ്ചയെ ബാധിച്ചേക്കാം. കണ്ണിന്റെ ആരോഗ്യം നന്നായി സൂക്ഷിക്കുന്നതിനുള്ള മികച്ച ആഹാരങ്ങള്‍ ഇതാ,

പച്ചിലകള്‍, പച്ചക്കറികള്‍ എന്നിവയില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. ചീര, മുരിങ്ങ, പച്ചനിറമുള്ള പച്ചക്കറികള്‍ എന്നിവ ശീലമാക്കണം. ശരീരത്തിലെ ആന്റി ഓക്‌സിഡന്റുകളെ നിയന്ത്രിക്കുന്നതില്‍ ഇവ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു. കണ്ണുകളുടെ പിന്നിലെ റെറ്റിന സംരക്ഷണത്തിനും നല്ലതാണ്. കടല്‍ മത്സ്യങ്ങളായ ചെമ്പല്ലി, മത്തി എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇത് കണ്ണിലെ ചെറിയ രക്തക്കുഴലുകള്‍ കൂടുതല്‍ ശക്തമാക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രായാധിക്യം കൊണ്ടുണ്ടാകുന്ന കാഴ്ച്ചകുറവിന് പരിഹാരമാകും. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ കാരറ്റ്, ഓറഞ്ച് എന്നിവ ശീലമാക്കുക. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ കണ്ണുകളിലുണ്ടാവുന്ന ഇന്‍ഫക്ഷന്‍ അകറ്റും. പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയും, മിനറലുകള്‍, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ്.

Comments

comments

Categories: Health