പകലുറക്കം അകറ്റാം

പകലുറക്കം അകറ്റാം

പകല്‍ സമയങ്ങളില്‍ ഉറക്കം വരുന്നുണ്ടോ? ഉറക്കം മൂലം ഓഫീസ് സമയങ്ങളില്‍ മടുപ്പ് തോന്നാറുണ്ടോ? ഉണ്ടെന്നു തന്നെയായിരിക്കും പലരുടേയും ഉത്തരം.

ഒരേ സീറ്റില്‍ ഇരുന്നു കൊണ്ടു തന്നെ ജോലി ചെയ്യുമ്പോള്‍ അലസമായിപ്പോകുന്നത് സ്വാഭാവികമാണ്. ജോലികള്‍ ചെയ്യുമ്പോള്‍ പോലും ഉറക്കം താങ്ങാനാവാത്തവരുമുണ്ട്. കാരണം തേടിപ്പോയാല്‍ ആദ്യം ചെന്നെത്തുന്നത് രാത്രികളിലെ ഉറക്കത്തില്‍ തന്നെ. ഉറങ്ങേണ്ട സമയത്ത് പര്യാപ്തമായ ഉറക്കം കിട്ടാത്തതിനാലാണ് ഭൂരിഭാഗം പേരേയും ക്ഷീണവും ഉറക്കവും അലട്ടുന്നത്. രാത്രി വൈകിയുള്ള ഉറക്കം, തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കണ്ണിനുണ്ടാവുന്ന ക്ഷീണം എല്ലാം പ്രശ്‌നക്കാരാകുന്നു. ബെഡ് റൂമില്‍ ടി.വി, ഫോണ്‍ എന്നിവ വയ്ക്കുന്നത് സ്വാഭാവികമായും നമ്മുടെ ഉറക്കവും നഷ്ടപ്പെടുത്തും. ഉറങ്ങുന്നതിന് കൃത്യമായ സമയം പാലിക്കുന്നത് നന്നായിരിക്കും. രാവിലെയും കൃത്യ സമയത്ത് എഴുന്നേല്‍ക്കുന്നത് പകലുറക്കത്തെ തടയും. ഭക്ഷണസമയത്തിലും കൃത്യത ഉണ്ടെങ്കില്‍ ഒരു പരിധി വരെ ഉറക്കത്തെ തടയാനാവും.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കും. ഉച്ചയുറക്കം ശീലമാക്കിയാലും തുടര്‍ച്ചയായി ഉറക്കം വരാനിടയാകും. പകല്‍ സമയത്ത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം.

Comments

comments

Categories: Health