ശിശുദിനം ഡിസംബര്‍ 26 ലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രിക്ക് ബി.ജെ.പി നേതാക്കളുടെ കത്ത്

ശിശുദിനം ഡിസംബര്‍ 26 ലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രിക്ക് ബി.ജെ.പി നേതാക്കളുടെ കത്ത്

ന്യൂഡല്‍ഹി: സിഖ് ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കളായ സഹബ്ബാസേഴ്‌സിന്റെ രക്തസാക്ഷി ദിനമായ ഡിസംബര്‍ 26 ശിശുദിനമായി ആചരിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍. ഡെല്‍ഹി ബി.ജെ.പി എം.പി പര്‍വേസ് സാഹിബ് സിങ് ഈ ആവശ്യമുന്നയിച്ച് എഴുതിയ അപേക്ഷ 59 എം.പി മാര്‍ ഒപ്പിട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മ്മയ്ക്കായി ചാച്ചാ ദിവാസ് ആയി ആഘോഷിക്കണമെന്ന് എം.പി മാര്‍
അഭിപ്രായപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്രു സ്‌നേഹപൂര്‍വം അറിയപ്പെടുന്നതു പോലെ നവംബര്‍ 14 ‘ചാച്ചാ ദിവസ്’ എന്ന് അറിയപ്പെടണമെന്നാണ് ആവശ്യം. കുട്ടികളുടെ ഇഷ്ടത്തെ മുന്‍കൂട്ടി കണ്ടാണ് കുട്ടികളുടെ ദിനമായി ആഘോഷിക്കേണ്ടത്. ഗുരു ഗോബിന്ദ് സിങ്ങിന്റെ രണ്ട് മക്കള്‍ രാജ്യത്തിനു വേണ്ടി തങ്ങളുടെ ജീവന്‍ വെടിഞ്ഞു. ഡിസംബര്‍ 26 ശിശുദിനമാക്കുന്നതിന് കൂടുതല്‍ എംപിമാരില്‍ നിന്ന് പിന്തുണ തേടുമെന്ന് പര്‍വേസ് പറയുന്നു.

പര്‍വ്വേസിന്റെ അപേക്ഷ സ്വീകരിച്ച് ശിശുദിനം ഡിസംബര്‍ 26 ലേക്ക് മാറ്റുകയാണെങ്കില്‍, ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും, നിലവിലുള്ള നിയമ ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തുകയും വേണം.

 

Comments

comments

Categories: Politics