സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ഹിമാചല്‍ പ്രദേശില്‍ നിന്നാണ് രാകേഷ്, അമിത്, അശോക് എന്നിവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ സ്ഥതി ചെയ്യുന്ന ഡിഎവി സ്‌കൂളിലെ അധ്യാപനും ജീവനക്കാരുമാണ് ഇവര്‍. രാകേഷ് സെന്റര്‍ സൂപ്രണ്ടും അമിത് ക്ലാര്‍ക്കും അശോക് പ്യൂണുമാണ്.

ചോദ്യപ്പേപ്പറിന്റെ കയ്യെഴുത്ത് പ്രതിയാണ് ചോര്‍ന്നതെന്ന് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കുന്നതിനായി ഡല്‍ഹി പൊലിസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യലിനായി രാജ്യതലസ്ഥാനത്ത് എത്തിക്കുമെന്നാണ് വിവരം.

Comments

comments

Categories: FK News
Tags: cbsc