ബ്ലാക്ക് ഹെഡ്‌സിന് പരിഹാരം

ബ്ലാക്ക് ഹെഡ്‌സിന് പരിഹാരം

മുഖക്കുരുവിനേക്കാള്‍ ഇന്ന് പലരെയും അലട്ടികൊണ്ടിരിക്കുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ്. പ്രധാനമായും ഇത് മൂക്കിന്റെ മേലെയും ചുണ്ടിനു ചുറ്റും കണ്ണിനു താഴെയുമാണ് മിക്ക ആളുകളിലും കണ്ട് വരുന്നത്. ഇതു പരിഹരിക്കാനായി പലരും ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഇതിന് പരിഹാരം കണ്ടെത്തുമ്പോള്‍ ഇതാ വീട്ടില്‍ ഇരുന്നു തന്നെ നമുക്കിതിനെ ഇല്ലാതാക്കാവുന്നതാണ്. ബ്യൂട്ടി പാര്‍ലറുകളില്‍ പോയി നിങ്ങള്‍ വേദന സഹിച്ചു കൊണ്ട് ഇത് പിഴിതു മാറ്റുമ്പോള്‍ ഓര്‍ക്കുക, അത് എന്നന്നേക്കുമായുള്ള ഒരു ഒഴിവാക്കല്‍ അല്ലെന്നത്. വീണ്ടും വരാനുള്ള സാധ്യത ഏറെയാണ്.

ബ്ലാക്ക് ഹെഡ്‌സ് പരിഹാര മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് തക്കാളിയും ഓട്‌സും. രണ്ടും സമം ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക, പതിനഞ്ച് മിനിട്ടിനു ശേഷം കഴുകി കളയുക. ഒറ്റ ദിവസം കൊണ്ടു തന്നെ മാറ്റം നിങ്ങള്‍ക്ക് അനുഭിച്ച് അറിയാവുന്നതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് വീണ്ടും ഇതു വരാതിരിക്കാന്‍ സഹായിക്കും.

മറ്റൊരു വഴി മുഖം നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം ആവി പിടിക്കുക. ചെറുതായി ചൂടാക്കിയ തേന്‍ ബ്ലാക്ക് ഹെഡ്‌സ് ഉള്ള മുഖത്തെ ഭാഗങ്ങളില്‍ പുരട്ടി 15 മിനിട്ടിനു ശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് ശക്തിയായി തേന്‍ തുടച്ചു മാറ്റുക. ഇത് തുടര്‍ച്ചയായി ചെയ്യുന്നതിലൂടെ ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാവുന്നതാണ്. സഹിക്കാന്‍ കഴിയുന്നതിന്റെ പരമാവധി ചൂടില്‍ തേന്‍ പുരട്ടാന്‍ ശ്രമിക്കണം. തേന്‍ പുരട്ടുന്നതിലൂടെ കണ്ണിനു താഴെയുളള കറുപ്പ് മാറുന്നതിനും സഹായിക്കും.

 

Comments

comments

Categories: FK News, Health
Tags: black heads