ഇന്ധന വില കുറയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് അമിത് ഷാ

ഇന്ധന വില കുറയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് അമിത് ഷാ

മുംബൈ: ഇന്ധനങ്ങളെ ജിഎസ്ടിയുടെ പരിധിയിലാക്കിക്കൊണ്ട് വില കുറയ്ക്കാനുള്ള ശ്രമം മോദി സര്‍ക്കാര്‍ നടത്തിവരികയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മുംബൈയില്‍ പാര്‍ട്ടി റാലിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2022ല്‍ പുതിയ ഇന്ത്യയെ മോദി പടുത്തുയര്‍ത്തുമെന്നും അതിനായി എല്ലാവരും പ്രയത്‌നിക്കണമെന്നും പറഞ്ഞ അദ്ദേഹം യുപിഎ ഭരണകാലത്തേതിനേക്കാള്‍ വില കുറവിലാണ് രാജ്യത്ത് ഇപ്പോള്‍ ഇന്ധനം ലഭ്യമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ധന വിലവര്‍ദ്ധനവില്‍ രാജ്യം നട്ടംതിരിയുന്ന ഘട്ടത്തലാണ് അമിതഷായുടെ പ്രതികരണം.

Comments

comments

Categories: FK News, Politics
Tags: Amit Shah