സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് എഐസി

സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് എഐസി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയെ നിരസിച്ച് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റേതടക്കം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നാണ് വിശദീകരണം.

വെബ്‌സൈറ്റ് തുറക്കുന്ന വേളയില്‍ ചൈനീസ് അക്ഷരങ്ങളും മറ്റുമായിരുന്നു ദൃശ്യമായിരുന്നത്. ഇതോടെ ചൈനീസ് ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇത് സ്‌റ്റോറേജില്‍ ബാധിച്ച സാങ്കേതിക തകരാറാണെന്ന് കണ്ടെത്തുകയായിരുന്നു.

Comments

comments

Categories: FK News
Tags: hack